'മലയാളം വാനോളം ലാല്‍സലാം' മോഹന്‍ലാലിന് ആദരം നാളെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍

'മലയാളം വാനോളം ലാല്‍സലാം' ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ ആദരിക്കുന്ന പരിപാടി നാളെ വൈകിട്ട് അഞ്ചിന് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സുരക്ഷാ ക്രമീകരണങ്ങളടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പരിപാടിയുടെ ഒരുക്കങ്ങള്‍ മന്ത്രി വി. ശിവന്‍കുട്ടി വിലയിരുത്തി.
ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാലിനുള്ള കലാസമര്‍പ്പണമായ 'രാഗം മോഹനം' അരങ്ങേറും. ലാലിന്റെ നടനചാതുരിക്ക് അര്‍പ്പണമായി കഥകളി ആചാര്യന്‍ കലാമണ്ഡലം സുബ്രഹ്മണ്യന്‍ ആശാന്‍ 'തിരനോട്ടം' അവതരിപ്പിക്കും. എം.ജി. ശ്രീകുമാറിന്റെ ഗാനത്തോടെ തുടങ്ങുന്ന 'രാഗം മോഹനത്തില്‍' സുജാത, സിതാര, മഞ്ജരി, ജ്യോത്സന, മൃദുല വാരിയര്‍, നിത്യ മാമ്മന്‍, സയനോര, രാജലക്ഷ്മി, റിമി ടോമി, നന്ദിനി, രഞ്ജിനി ജോസ് തുടങ്ങിയവര്‍ ഗാനാര്‍ച്ചന നടത്തും. മോഹന്‍ലാലും ഗാനം ആലപിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്.
https://www.facebook.com/Malayalivartha
























