മകനെ വഴക്ക് പറഞ്ഞതിന് അധ്യാപകനെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച്

മകനെ വഴക്ക് പറഞ്ഞതിനുള്ള വൈരാഗ്യത്തില്‍ അധ്യാപകനെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ച് കുട്ടിയുടെ പിതാവ്. ചെമ്പേരിയിലെ എക്സല്‍ അലുമിനിയം ഫാബ്രിക്കേഷന്‍ ഉടമയും നെല്ലിക്കുറ്റി പള്ളി കൈക്കാരനുമായ ബിജുവിന് നേരെയാണ് ആക്രമണമുണ്ടായത്.
മകന്റെ വേദപാഠം അധ്യാപകനായ ബിജു കുട്ടിയെ ക്ലാസില്‍വച്ചു ശകാരിച്ചു എന്നാരോപിച്ചായിരുന്നു മര്‍ദനം.ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ഏരുവേശ്ശി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ് ബിജുവിനെ മര്‍ദിച്ചതെന്നാണ് വിവരം.
റേഷന്‍ കടയില്‍നിന്നു സാധനം വാങ്ങി മടങ്ങുകയായിരുന്ന ബിജുവിന്റെ വാഹനം തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് തലയിലും മുഖത്തും തുടരെ ഇടിക്കുകയായിരുന്നെന്നാണ് പരാതി. ഇടിയേറ്റ് മൂക്കിലൂടെയും വായിലൂടെയും രക്തം ചീറ്റി വാഹനത്തില്‍ കുഴഞ്ഞു വീണ ബിജുവിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
https://www.facebook.com/Malayalivartha
























