കണ്ണീർക്കാഴ്ചയായി... കോഴിക്കോട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

വെള്ളിപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബസ്സും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മുഹമ്മദ് ഫർഹാൻ (19) ആണ് മരിച്ചത്. സുഹൃത്തായ മാവൂർ കുറ്റിക്കടവ് സ്വദേശിക്ക് പരുക്ക്. കോഴിക്കോട് നന്തി ദാറുസ്സലാം അറബിക് കോളേജ് വിദ്യാർത്ഥികളാണ് രണ്ടുപേരും.
അതേസമയം മറ്റൊരു സംഭവത്തിൽ കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ടൂറീസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാമത്തെ വയോധികനും മരണത്തിന് കീഴടങ്ങി. ശ്രീകാര്യം എൻജിനീയിയറിങ് കോളേജിലെ ജീവനക്കാരനും പാങ്ങപ്പാറ കുഞ്ചുവിള ക്ഷേത്രത്തിനുസമീപം അശ്വതി ഭവനിൽ ബി. ശശിധരൻ നായർ(68) ആണ് മരിച്ചത്.
ഇദ്ദേഹത്തോടൊപ്പം സ്‌കൂട്ടറിലുണ്ടായിരുന്ന സുഹ്യത്ത് ശ്രീകാര്യം ശാസ്താംകോണം ഇ.എം.എസ്. നഗർ വേടൻ വിളാകത്ത് വീട്ടിൽ ഗംഗാധരൻ നായർ (82) ബസിന്റെ മുൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങി സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























