കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവൻ നഷ്ടമായ ബിന്ദുവിന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം....

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ജീവൻ നഷ്ടമായ വൈക്കം സ്വദേശിനി ബിന്ദുവിന്റെ മകൻ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങയിട്ടുണ്ട്.
എൻജിനീയറിങ് ബിരുദധാരിയായ നവനീതിന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേഡ് ഗ്രേഡ് ഓവർസീയർ തസ്തികയിൽ ജോലി നൽകിയതായി മന്ത്രി വിഎൻ വാസവൻ .
വൈക്കം അസിസ്റ്റന്റ് എൻജിനീയർ ഓഫിസിലാവും നവനീത് ജോലിയിൽ പ്രവേശിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് സർക്കാർ പുതിയ വീട് നിർമിച്ച് താക്കോൽ കൈമാറിയിട്ടുണ്ടായിരുന്നു. ഇതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് എൽഡിഎഫ് സർക്കാരെന്ന് മന്ത്രി പറഞ്ഞു.
ജൂലൈ 3നാണ് കോട്ടയം മെഡിക്കൽ കോളജിന്റെ പതിനാലാം വാർഡിലെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരണമടഞ്ഞത്.
"
https://www.facebook.com/Malayalivartha
























