നിലമ്പൂരിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു....

സങ്കടക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. വഴിക്കടവ് മണിമൂളി വരക്കുളം ആശാരിപറമ്പിൽ എ.എസ്. സോമൻ (64) ആണ് മരിച്ചത്.
ആഗസ്റ്റ് 14ന് കെ.എൻ.ജി റോഡിൽ മണിമൂളി നെല്ലിക്കുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. സോമൻ സഞ്ചരിച്ച സ്കൂട്ടറും ബുള്ളറ്റും തമ്മിലാണ് അപകടമുണ്ടായത്.
സാരമായി പരിക്കേറ്റ് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം നടക്കും. ഭാര‍്യ: ഓമന. മക്കൾ: സന്ദീപ് (സോഫ്റ്റ് വെയർ എഞ്ചിനിയർ, ചെന്നൈ), സൗമി (എൽ.ഡി ക്ലാർക്ക്, പെരിഞ്ഞാനം ഗ്രാമപഞ്ചായത്ത്). മരുമക്കൾ: അഞ്ജിത, സുമേഷ് (മിൽമ പാലക്കാട്).
"https://www.facebook.com/Malayalivartha
























