കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാൻ സാധ്യത...

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):
വളരെക്കാലമായി ആഗ്രഹിച്ചിരുന്ന ജോലി സ്വന്തമാക്കാൻ ഈ രാശിക്കാർക്ക് സാധിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിലുണ്ടായിരുന്ന പിണക്കങ്ങൾ മാറി ഐക്യത്തോടെ ഒന്നിക്കാനും യോഗം കാണുന്നു.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):
ഈ ദിവസം കുടുംബത്തിൽ അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകും. ശത്രുഹാനി, വ്യവഹാരങ്ങളിൽ വിജയം, നല്ല സൗഹൃദങ്ങൾ എന്നിവ ഫലത്തിൽ വരും. ഈ സമയത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ ലാഭകരമായി തീരാനുള്ള സാധ്യതയുണ്ട്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം):
മദ്യപാനം, ചൂതുകളി പോലുള്ള കാര്യങ്ങളിൽ താല്പര്യമുള്ളവർ ജാഗ്രത പാലിച്ചില്ലെങ്കിൽ മാനഹാനിക്കും പണനഷ്ടത്തിനും ഇടയുണ്ട്.
വരവിൽ കവിഞ്ഞ ചെലവ് വരുന്നത് സാമ്പത്തിക ബാധ്യത ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):
ശരീര ശോഷണം, ആരോഗ്യക്കുറവ് എന്നിവ അനുഭവപ്പെടാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്നും ദോഷാനുഭവങ്ങളും എല്ലാ കാര്യങ്ങളിലും തടസ്സങ്ങളും ഉണ്ടാകാം. രാത്രികാലങ്ങളിൽ സഞ്ചരിക്കുമ്പോൾ വിഷഭയം ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം):
കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങൾ നടക്കാനും അതിൽ കുടുംബ സമേതം പങ്കെടുക്കുവാനും സാധിക്കും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. നിദ്രാസുഖം, വാഹന ഭാഗ്യം എന്നിവയും ഈ ദിവസം കാണുന്നു.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം):
ദാമ്പത്യ സുഖം, കീർത്തി, ഉന്നത സ്ഥാനപ്രാപ്തി, ധനലാഭം എന്നിവ ലഭിക്കും. ബന്ധുജന സമാഗമം, മനഃസന്തോഷം, നല്ല സൗഹൃദങ്ങൾ, ഭക്ഷണ സുഖം എന്നിവയ്ക്ക് ഈ ദിവസം യോഗമുണ്ട്. കാര്യങ്ങൾ അനുകൂലമായി ഭവിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം):
അന്യദേശ വാസം അല്ലെങ്കിൽ യാത്രകൾ ഈ രാശിക്കാർക്ക് അനുഭവത്തിൽ വരാം. മേലധികാരിയിൽ നിന്ന് തിക്താനുഭവങ്ങൾ നേരിടേണ്ടി വന്നേക്കാം. ഉറക്കക്കുറവ്, ഭക്ഷണ സുഖക്കുറവ് എന്നിവ അനുഭവത്തിൽ വരാനും സാധ്യത കാണുന്നു.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):
കുടുംബത്തിൽ സ്വത്തു സംബന്ധമായി അനുകൂലമായ തീരുമാനം ഉണ്ടാകും. എന്നാൽ, കുടുംബം വിട്ട് മാറി നിൽക്കേണ്ട അവസ്ഥയോ ആശുപത്രിവാസമോ ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. ഉദര-ഹൃദ്രോഗ പ്രശ്നമുള്ളവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതാണ്.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം):
രോഗാദി ദുരിതം മാറി ആരോഗ്യം വീണ്ടെടുക്കും. കലാകാരന്മാർക്ക് പുതിയ അവസരങ്ങളോ അവാർഡുകളോ ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ സംഭവിക്കുന്ന ഒരു സന്തോഷകരമായ ദിവസമായിരിക്കും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):
വിദ്യാഭ്യാസ കാര്യങ്ങളിൽ തടസ്സം അനുഭവപ്പെടുമെങ്കിലും, പഠിച്ച വിഷയവുമായി ബന്ധപ്പെട്ട ജോലി ലഭിക്കുവാൻ സാധ്യതയുണ്ട്. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാവാതെ ശ്രദ്ധിക്കുക.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം):
മനഃസന്തോഷം, വ്യവഹാരങ്ങളിൽ വിജയം, ധനലാഭം, ഉന്നത സ്ഥാനലബ്ധി എന്നിവ ഉണ്ടാകും. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കുവാനും അവസരം ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):
സന്താനങ്ങൾ മൂലം ക്ലേശാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കുടുംബത്തിൽ ഏറ്റവും വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കുക. എല്ലാ കാര്യങ്ങളിലും തടസ്സം അനുഭവപ്പെടാൻ സാധ്യതയുള്ള ഒരു ദിവസമാണിത്.
"https://www.facebook.com/Malayalivartha