വീണാ ജോർജിനെ അടപടലം തകർത്ത് രാഹുൽ മാങ്കൂട്ടത്തിൽ ശവംതീനികൾ ഇത് മുടിപ്പിക്കും കപ്പലും കപ്പിത്താനും മുങ്ങുന്നു

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് ഒൻപതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം. കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ ‘ക്രൈം’ എന്നാണോ പറയേണ്ടതെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ രാഹുൽ ചോദിക്കുന്നു. താൻ എംഎൽഎ ആയതിനു ശേഷം നിരവധി തവണ നേരിട്ടും കത്തുകൾ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകൾ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നാണ് രാഹുൽ പറയുന്നത്. ലൈംഗിക ആരോപണ വിധേയനായ ശേഷം ഇതാദ്യമായാണ് രാഹുൽ ഒരു മന്ത്രിയ്ക്കെതിരെ പരസ്യ വിമർശനം ഉന്നയിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശ്രീമതി വീണാ ജോർജ്,
പാലക്കാട് ജില്ലാ ആശുപത്രിയിൽ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കൾ പാലക്കാട് എത്തി അത് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും താങ്കളുടെയും നേട്ടങ്ങളുടെ പട്ടികയിലെ അടുത്ത പൊൻതൂവലായി ചിത്രീകരിക്കാൻ ആവശ്യമായ എല്ലാ ശ്രമങ്ങളും താങ്കൾ നടത്തില്ലേ ? ആ നേട്ടത്തിനു കാരണക്കാരായ ആരോഗ്യ മേഖലയിലെ ഏതെങ്കിലും ജീവനക്കാർക്ക് എന്തെങ്കിലും പ്രസക്തിയോ പ്രാധാന്യമോ നിങ്ങൾ നൽകുമോ?
അത്രയും അൽപത്തരങ്ങളുടെ ആൾരൂപമായ ഈ സർക്കാർ എന്തുകൊണ്ടാണ് ആരോഗ്യ വകുപ്പിലെ നിരന്തര വീഴ്ചകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത് ? എന്ത് കൊണ്ടാണ് കപ്പിത്താനും, അങ്ങയെ പോലെയുള്ള കപ്പിത്താൻ സ്തുതിഗീതകരും ഉണ്ടായിട്ടും ആരോഗ്യ മേഖലയുടെ പോരായ്മകൾക്ക് മാത്രം നാഥനില്ലാതെ പോകുന്നത് ?
കൈ ഒടിഞ്ഞു ചികിത്സക്ക് എത്തിയ 8 വയസ്സ് മാത്രം പ്രായമായ കുഞ്ഞ് മയക്കം കഴിഞ്ഞു ഉണരുമ്പോൾ “എന്റെ കൈ എവിടെ അമ്മേ?” എന്ന് ചോദിക്കേണ്ടി വരുന്നത് അങ്ങയുടെ വകുപ്പിന്റെ കഴിവു കേടുകൊണ്ട് മാത്രമാണ്. ആ കുഞ്ഞിന്റെയും ആ കുടുംബത്തിന്റെയും ഇനിയുള്ള കാലത്തെ ദുരിതങ്ങളുടെ എല്ലാം കാരണക്കാർ നിങ്ങൾ മാത്രം അല്ലേ ? ആ കുഞ്ഞും കുടുംബവും അനുഭവിക്കാൻ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കൽ പ്രതിവിധിയുണ്ടോ ? കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ ‘ക്രൈം’ എന്നാണോ പറയേണ്ടത്? ഇങ്ങനെ തുടർച്ചയായി ഭീതിജനകമായ വീഴ്ച്ചകൾ ഉണ്ടാകുമ്പോൾ സാധാരണ മനുഷ്യർ എങ്ങനെ വിശ്വസിച്ചു ആശുപത്രികളിൽ എത്തും?
https://www.facebook.com/Malayalivartha






















