ആ ഭാഗ്യശാലി വീട്ടമ്മ ...! ഉടൻ മാധ്യമങ്ങളെ കാണും..! തത്സമയം...! വീട് പൂട്ടി ഇറങ്ങി..! സലാം കണ്ടു..ഇനി നിമിഷങ്ങൾ

25 കോടിയുടെ ബമ്പർ അടിച്ച ഭാഗ്യശാലി കാണാമറയത്ത്. പേര് വെളിപ്പെടുത്താൻ ആഗ്രഹമില്ലെന്നാണ് അവർ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. രഹസ്യമായിത്തന്നെ ഇക്കാര്യം സൂക്ഷിക്കണമെന്ന് പറയുന്നതായി ലോട്ടറി ഏജന്റ് ലതീഷ് പറയുന്നു. ഇവർ മാധ്യമങ്ങളെ കാണുമെന്ന സൂചനകൾ നേരത്തെ ഉണ്ടായിരുന്നു.
'ഇതിന് മുമ്പ് ലോട്ടറി അടിച്ചവരുടെ അനുഭവങ്ങൾ യൂട്യൂബിലൊക്കെ കാണാം. അതൊക്കെ കേട്ട് അവര് പേടിച്ചിരിക്കുകയാണ്. അവർക്ക് വീട്ടിൽ കിടന്നുറങ്ങാൻ പറ്റില്ലെന്നാണ്
അവര് പറയുന്നത്. എങ്ങനെ അവതരിപ്പിക്കുമെന്ന് അറിയില്ല. അവരെ കണ്ട് കൈ കൊടുക്കുക എന്നതല്ലാതെ മറ്റൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല'- ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് പറഞ്ഞു.
ആരൂല്ലാത്ത കുടുംബമാണ്. അവരെ കുഴപ്പത്തിലാക്കരുത്. എന്നെയും കുഴപ്പത്തിലാക്കരുത്. ഞാൻ ഇത് വിറ്റാണ് താമസിക്കുന്നത്- ലതീഷ് പറഞ്ഞു. ഈ ആൾക്കൂട്ടം ഒക്കെ കണ്ടാൽ അവര് ഈ നാട്ടിൽ നിന്ന് തന്നെ പോകും. നാളെയോ മറ്റന്നാളോ ആയി അവർ ബാങ്കിൽ കൊണ്ടുപോയി കൊടുക്കും. കൂടുതൽ കാര്യം തനിക്കറിയില്ലെന്ന് ലതീഷ് പറഞ്ഞു.
നെട്ടൂർ സ്വദേശിനിക്കാണ് ബമ്പർ അടിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ദിവസം രാത്രിയോടെ ടിക്കറ്റിന്റെ ഫോട്ടോ കടയുടമയുടെ സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. ചില ആളുകളോടും ലോട്ടറി അടിച്ച കാര്യം ഇവർ നേരിട്ടല്ലാതെ സമ്മതിക്കുകയും ചെയ്തിരുന്നു. രാവിലെ ഇവരുടെ വീട്ടിലേക്ക് ലോട്ടറി ഉടമയുടെ സുഹൃത്തുക്കൾ ചെന്നപ്പോഴാണ് വീട് പൂട്ടി ഇവർ മകളുടെ വീട്ടിലേക്ക് മാറിയ വിവരമറിഞ്ഞത്. ഈ വിവരം പുറത്തുപറയാൻ ആഗ്രഹമില്ലെന്നാണ് ഇവർ ഇപ്പോൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha






















