ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം ... ദേവസ്വംമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി

ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. നിയമസഭ തുടങ്ങിയപ്പോൾ തന്നെ വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉന്നയിച്ചു. എന്നാൽ, ഇത് അവഗണിച്ച് സ്പീക്കർ നിയമസഭയിൽ ചോദ്യോത്തരവേളയുമായി മുന്നോട്ട് പോയി. ഇതിനിടെ ദേവസ്വംമന്ത്രി രാജിവെക്കണമെന്ന ആവശ്യം ഉയർത്തി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
തുടർന്ന് അയ്യപ്പന്റെ സ്വർണം കട്ടവർ അമ്പലം വിഴുങ്ങികൾ എന്ന ബാനർ സഭയിൽ ഉയർത്തുകയും ചെയ്തു. സ്പീക്കറെ മറച്ചുള്ള ബാനർ അനാദരവാണെന്ന് രാജ്യത്തെ മറ്റൊരുനിയമസഭയിലും ഇത്തരത്തിലുള്ള പ്രതിഷേധം ഉണ്ടായിട്ടില്ലെന്നും സ്പീക്കർ ഓർമിപ്പിച്ചു.
എന്നാൽ, സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപത്ത് നിന്ന് മാറാനായി പ്രതിപക്ഷ അംഗങ്ങൾ തയ്യാറായില്ല.
https://www.facebook.com/Malayalivartha






















