സങ്കടക്കാഴ്ചയായി.. ശക്തമായ കാറ്റിൽ മരം വീണ് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

മരം വീണ് സ്‌കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. ഹെബ്ബാൽ സ്വദേശിയായ കീർത്തന(23)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ബംഗളൂരുവിലെ പീനിയ ദസറഹള്ളിയിലാണ് സംഭവം നടന്നത്.
സുഹൃത്ത് രാധയ്ക്കൊപ്പം സ്‌കൂട്ടറിൽ പിൻസീറ്റിൽ സഞ്ചരിക്കുമ്പോഴായിരുന്നു കീർത്തനയുടെ ദേഹത്തേക്ക് മരണം വീണത്. മരം ദേഹത്തേക്ക് വീണ് ഗുരുത പരിക്കേറ്റ യുവതി സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പൊലീസ് .
അപകടത്തിൽ ബൈക്ക് യാത്രികയായ ഭാസ്‌കറിനും (40) പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾക്കാപ്പം പിൻസീറ്റിൽ സഞ്ചരിച്ചിരുന്ന മകൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ശക്തമായ കാറ്റും മഴയും മൂലമാണ് മരം വീണതെന്നും അപകടത്തിന് കാരണമായതെന്ന് പൊലീസ് . സംഭവത്തിൽ കേസെടുത്ത് പോലീസ്.
"
https://www.facebook.com/Malayalivartha






















