കണ്ണീരടക്കാനാവാതെ... വയനാട് ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു...

വയനാട് നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട ചീരാലില്‍ ഓട്ടോറിക്ഷാ ഡ്രൈവർ മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മരിച്ചു. ചീരാല്‍ ഇത്തിക്കാട്ടില്‍ ഭാസ്‌കരന്റെ മകന്‍ ഷിജു (43) ആണ് മരിച്ചത്.
മഞ്ഞപ്പിത്തം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയായിരുന്നു യുവാവ് . അത്യാസന്ന നിലയിലായ ഷിജുവിൻ്റെ ജീവൻ രക്ഷിക്കാനായി തീവ്രശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുടുംബത്തെയും സഹപ്രവര്‍ത്തകരെയും നാട്ടുകാരെയും ഒരുപോലെ കണ്ണീരിലാഴ്ത്തി ഷിജുവിന്റെ വിയോഗവാര്‍ത്ത .
മൃതദേഹം രാവിലെ പത്ത് മണിക്ക് ചീരാല്‍ ടൗണില്‍ പൊതുദര്‍ശനത്തിന് വെച്ചു. വൈകുന്നേരം നാല് മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കുന്നതാണ്. ശ്യാമളയാണ് ഷിജുവിന്റെ മാതാവ്. ഭാര്യ: അതുല്യ. മക്കള്‍: സനയ്, സീഹാന്‍.
"
https://www.facebook.com/Malayalivartha






















