ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

സങ്കടമടക്കാനാവാതെ.... വൈക്കം- എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണംവിട്ട് ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ചേര്‍ത്തല മൂലയില്‍ വീട്ടില്‍ കുര്യന്‍ തരകന്റെ മകന്‍ ആന്റണി തരകന്‍ (24) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 12.30-ന് ഇത്തിപ്പുഴ പാലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് റോഡില്‍ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടന്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. വൈക്കം പോലീസ് മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















