Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ടൂറിസം മാനവവിഭവശേഷി വികസനം: കിറ്റ്സിന് ദേശീയ പുരസ്കാരം: ടൂറിസം വ്യവസായത്തിന്‍റെ മാനവ വിഭവശേഷി അടിത്തറ ശക്തിപ്പെടുത്തിയതിനുള്ള അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

06 OCTOBER 2025 05:15 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന് (കിറ്റ്സ്) ദേശീയ പുരസ്കാരം. ടൂറിസം മാനവവിഭവശേഷി വികസിപ്പിക്കുന്നതിലും തൊഴില്‍ സംരംഭകത്വ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമുള്ള മികവിനാണ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി(ഫിക്കി)യുടെ അംഗീകാരം കിറ്റ്സിന് ലഭിച്ചത്. ന്യൂഡല്‍ഹിയിലെ ഭാരത്മണ്ഡപത്തില്‍ നടന്ന 20-ാമത് ഫിക്കി അന്താരാഷ്ട്ര ഉന്നത വിദ്യാഭ്യാസ ഉച്ചകോടിയില്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയില്‍ നിന്നും കിറ്റ്സ് ഡയറക്ടര്‍ ഡോ. ദിലീപ് എം.ആര്‍ അവാര്‍ഡ് സ്വീകരിച്ചു.

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സമാനതകളില്ലാത്ത മികവ് കൈവരിച്ച സ്ഥാപനങ്ങളെ ആദരിക്കുന്നതിനുള്ള ഹയര്‍ എജ്യൂക്കേഷന്‍ ഏക്സ്ലന്‍സ് അവാര്‍ഡ് 2025 ലെ 'എക്സലന്‍സ് ഇന്‍ ക്രിയേറ്റിംഗ് എംപ്ലോയ്മെന്‍റ് ആന്‍ഡ് എന്‍ട്രപ്രണര്‍ഷിപ്പ്' എന്ന വിഭാഗത്തിലാണ് കിറ്റ്സ് പ്രത്യേക ജൂറി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്.

ടൂറിസം വ്യവസായത്തിന്‍റെ മാനവ വിഭവശേഷി അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ സംസ്ഥാനത്തിന്‍റെ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിതെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ടൂറിസം പഠന മേഖലയ്ക്ക് കേരളം നല്‍കുന്ന പ്രാധാന്യവും ഇതിലൂടെ അംഗീകരിക്കപ്പെടുന്നു. അക്കാദമിക മേഖലയില്‍ കിറ്റ്സിനെ സെന്‍റര്‍ ഓഫ് എക്സലന്‍സ് ആക്കിമാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കിറ്റ്സിനെ മികവിന്‍റെ കേന്ദ്രമായി മാറ്റുന്നതിന്‍റെ ഭാഗമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമായി ഈ പുരസ്കാരത്തെ കാണൂന്നുവെന്ന് ടൂറിസം സെക്രട്ടറി കെ.ബിജു പറഞ്ഞു. നൈപുണ്യ വികസനത്തിലൂന്നി ടൂറിസം മേഖലക്കാവശ്യമായ മാനവ വിഭവ ശേഷി വികസനത്തില്‍ പ്രത്യേക ശ്രദ്ധ ടൂറിസം വകുപ്പ് സ്വീകരിച്ചുവരുന്നുണ്ടെന്നും ഈ നേട്ടം അതിന് ആക്കം കൂട്ടുമെന്നും ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഉന്നത നിലവാരത്തിലുള്ള പഠനം ഒരുക്കുന്നതിനോടൊപ്പം കാമ്പസ് പ്ലേസ്മെന്‍റ് നല്‍കുന്നതില്‍ ഇന്ത്യയിലെ തന്നെ ടൂറിസം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുന്‍പന്തിയിലാണ് കിറ്റ്സ്. കഴിഞ്ഞ വര്‍ഷം കിറ്റ്സില്‍ നിന്ന് യുറോപ്യന്‍ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ പ്ലേസ്മെന്‍റ് നല്‍കാനായി. അതിനോടൊപ്പം മറ്റ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനവും തൊഴിലും നല്‍കാന്‍ കിറ്റ്സിന് സാധിച്ചു.

ഹോംസ്റ്റേ, ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സംരംഭകത്വം തുടങ്ങുന്നതിനുള്ള പരിശീലനവും അറിവും കിറ്റ്സ് നല്‍കിവരുന്നു. ടൂര്‍ ഗൈഡുകളുടെ പരിശീലനവും സാഹസിക ടൂറിസം മേഖലയിലെ പരിശീലനവും തൊഴില്‍ ഉറപ്പിക്കുന്നവയും ഉന്നത നിലവാരം പുലര്‍ത്തുന്നവയുമാണ്. പരിശീലന പരിപാടികളിലൂടെ നൂറുകണക്കിന് തൊഴിലവസരങ്ങളാണ് കിറ്റ്സിന് സൃഷ്ടിക്കാന്‍ കഴിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (8 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (41 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends