Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

കൊച്ചിയിൽ കെയർ സെൻറർ ആരംഭിച്ചുകൊണ്ട് കൈറ്റ്സ് സീനിയർ കെയർ കേരളത്തിലേക്കും....

06 OCTOBER 2025 05:24 PM IST
മലയാളി വാര്‍ത്ത

ലൈഫ് ബ്രിഡ്‌ജ്‌ ഗ്രൂപ്പിൻ്റെ ഒരു ഡിവിഷനും ഇന്ത്യയിൽ മുതിർന്നവർക്ക് ആശുപത്രിക്ക് പുറത്തുള്ള പരിചരണങ്ങൾ ലഭ്യമാക്കുന്ന പ്രമുഖ സീനിയർ കെയർ പ്രൊവൈഡറുമായ കൈറ്റ്സ് സീനിയർ കെയർ തങ്ങളുടെ സ്പെഷ്യലൈസ്‌ഡ്‌ വാർധക്യ പരിചരണ കേന്ദ്രം (ജെറിയാട്രിക് കെയർ സെൻറർ) കൊച്ചിയിൽ ആരംഭിച്ചു. ജനസംഖ്യയുടെ 16.5 ശതമാനവും 60 വയസ്സിന് മുകളിലുള്ള ഒരു സംസ്ഥാനത്ത് ഇത്തരത്തിലുള്ളൊരു സ്ഥാപനം ആരംഭിക്കുന്നത് വാർധക്യത്തിലെത്തിയവർക്കുള്ള ശുശ്രൂഷകളുടെ ശേഷി വർദ്ധിക്കാൻ ഇടയാകും.

സീപോർട്ട് - എയർപോർട്ട് റോഡിൽ കാക്കനാട് സ്ഥിതി ചെയ്യുന്ന 48 കിടക്കകളുള്ള ഈ കേന്ദ്രം ആശുപത്രി വാസത്തിനു ശേഷമുള്ള പുന:രധിവാസം, പാലിയേറ്റീവ്, റെസ്പൈറ്റ് കെയർ എന്നിവയുൾപ്പെടെ പൂർണ്ണമായ ജെറിയാട്രിക് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. 24x7 മെഡിക്കൽ & നഴ്‌സിംഗ് മേൽനോട്ടം, ഉയർന്ന നിലവാരത്തിലുള്ള ആശ്രിത പരിചരണ യൂണിറ്റുകൾ, വ്യക്തിഗത ചികിത്സാ പദ്ധതികൾ, ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ആയുർവേദം, വെൽനസ് സപ്പോർട്ട്, പോഷകസമൃദ്ധ ഭക്ഷണം, സാമൂഹിക ഇടപഴകൽ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത സൗകര്യങ്ങൾ എന്നിവ ഇവിടത്തെ താമസക്കാർക്ക് ഏറെ പ്രയോജനമാകും.

കൈറ്റ്സ് സീനിയർ കെയറിൻ്റെ കൊച്ചി സെന്റർ സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്‌ഘാടനം ചെയ്തു. തൃക്കാക്കര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ രാധാമണി പിള്ള, പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു, പതിനാറാം വാർഡ് കൗൺസിലർ സി സി വിജു, അസറ്റ് ഹോംസ് സ്ഥാപകനും എംഡിയുമായ വി. സുനിൽ കുമാർ, ഗൈഡ് ഹോൾഡിംഗ്‌സ് പാർട്ണർ ഡോ. ടി. വിനയകുമാർ. ലൈഫ് ബ്രിഡ്ജ് ഗ്രൂപ്പ് സഹസ്ഥാപകനും ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ രാജഗോപാൽ ജി., ലൈഫ് ബ്രിഡ്‌ജ്‌ ഗ്രൂപ്പ് സഹസ്ഥാപകയും സിഒഒയുമായ ഡോ. റീമ നാദിഗ് എന്നിവർ പ്രസംഗിച്ചു.

ലൈഫ് ബ്രിഡ്‌ജ്‌ ഗ്രൂപ്പ് സഹസ്ഥാപകകനും ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ രാജഗോപാൽ ജി. പറഞ്ഞു, ''ഇന്ത്യയിൽ പ്രായമായവരുടെ എണ്ണം കുത്തനെ വർദ്ധിക്കുകയും ജനസംഖ്യാപരമായ മാറ്റത്തിൽ കേരളം ഏറ്റവും മുന്നിലുള്ളതിനാലും മുതിർന്നവരുടെ പരിചരണത്തിൻ്റെ ആവശ്യം അടിയന്തിര പ്രാധാന്യമർഹിക്കുന്നു. കൈറ്റ്സിൽ ക്ലിനിക്കൽ മികവിൻ്റെ ഉയർന്ന മാനദണ്ഡങ്ങൾ നിലനിർത്തുന്നതിനാൽ സാമ്പത്തികമായി സുസ്ഥിരവും വ്യത്യസ്‌തവുമായ ഒരു മോഡലിനാണ് ഞങ്ങൾ രൂപം നൽകിയിട്ടുള്ളത്. സാമൂഹിക സ്വാധീനവും ദീർഘകാല മൂല്യവും നൽകുന്ന ദക്ഷിണേന്ത്യയിലുടനീളമുള്ള ഒരു ആവാസവ്യവസ്ഥ സൃഷ്‌ടിക്കുന്നതിൻ്റെ ഭാഗമായിട്ടുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ് കൊച്ചി സെൻറർ."

ലൈഫ് ബ്രിഡ്‌ജ്‌ ഗ്രൂപ്പ് സഹസ്ഥാപകയും സിഒഒയുമായ ഡോ. റീമ നാദിഗ് പറഞ്ഞു, "കൈറ്റ്സിലെ സീനിയർ കെയർ ഫിസിയോതെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ഇമോഷണൽ സപ്പോർട്ട്, സ്വാതന്ത്ര്യവും ജീവിത നിലവാരവും പുനഃസ്ഥാപിക്കുന്ന തരത്തിലുള്ള പരമ്പരാഗത വെൽനസ് രീതികൾ എന്നിവ മെഡിക്കൽ ചികിത്സകൾക്ക് അതീതമാണ്. ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിൽ കുടുംബങ്ങളെ സഹായിക്കുന്ന കൊച്ചി കേന്ദ്രത്തിൽ എല്ലാ സേവനങ്ങളും ഒരു മേൽക്കൂരയ്ക്ക് കീഴിൽ ലഭ്യമാണ്."

ഡോക്‌ടർമാർ, നഴ്‌സുമാർ, ഫിസിയോതെറാപ്പിസ്റ്റുകൾ,സൈക്കോളജിസ്റ്റുകൾ, ക്ലിനിക്കൽ ഫാർമസിസ്റ്റുകൾ, പരിശീലനം ലഭിച്ച പരിചരണം നൽകുന്നവർ എന്നിവരുടെ ഒരു മൾട്ടിഡിസിപ്ലിനറി ടീമാണ് കൈറ്റ്സ് കൊച്ചിയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡോക്ടർമാരുടെ സന്ദർശനങ്ങളും ഓൺലൈൻ കൺസൾട്ടേഷനുകളും, നഴ്‌സിംഗ്, ക്രിട്ടിക്കൽ കെയർ സപ്പോർട്ട്, ഫിസിയോതെറാപ്പി, സ്പീച്ച് ആൻഡ് റെസ്പിറേറ്ററി തെറാപ്പി, സെക്കൻഡ് ഒപീനിയൻ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം, പ്രതിരോധ കുത്തിവയ്പ്പുകൾ ഉൾപ്പെടെയുള്ള പ്രതിരോധ ആരോഗ്യ സേവനങ്ങൾ തുടങ്ങിയ എല്ലാവിധ ഹോം കെയർ സേവനങ്ങളും കേന്ദ്രം വാഗ്‌ദാനം ചെയ്യുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (8 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (41 minutes ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (7 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (7 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (7 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (8 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (8 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (8 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (8 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (8 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (8 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (9 hours ago)

Malayali Vartha Recommends