ബാറിന്‍റെ പാർക്കിംഗ് കോമ്പോണ്ടിൽ യുവാവ് മരിച്ച നിലയിൽ....

തിരുവനന്തപുരത്ത് നെടുമങ്ങാട് ബാറിന്‍റെ പാർക്കിംഗ് കോമ്പോണ്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരുവിക്കര വെള്ളൂർക്കോണം സ്വദേശി മഹേഷിനെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്
നെടുമങ്ങാട് സഫാരി ബിയർ ആൻഡ് വൈൻ പാർലറിന്‍റെ പാർക്കിംഗ് കോമ്പോണ്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് കാറിനുള്ളിൽ അബോധാവസ്ഥയിൽ യുവാവിനെ ആദ്യം കാണുന്നത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല
മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യുവാവ് അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറയുന്നു. എന്നാല്‍ മരണ കാരണം എന്താണ് എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് .
https://www.facebook.com/Malayalivartha