Widgets Magazine
07
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...

07 OCTOBER 2025 04:51 PM IST
മലയാളി വാര്‍ത്ത

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 07/10/2025 : പത്തനംതിട്ട, ഇടുക്കി 08/10/2025 : കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് 09/10/2025 : പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം 10/10/2025 : പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ 11/10/2025 : പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം


കേരള- ലക്ഷദ്വീപ് തീരങ്ങളിൽ 08/10/2025 & 09/10/2025 തീയതികളിലും; കർണാടക തീരത്ത് 09/10/2025 തീയതിയിലും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
08/10/2025 & 09/10/2025: കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
09/10/2025: കർണാടക തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.


പ്രത്യേക ജാഗ്രത നിർദേശം
07/10/2025: ഒമാൻ തീരം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, വടക്കു പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
10/10/2025 & 11/10/2025: ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മുന്നറിയിപ്പുള്ള സമുദ്രമേഖലകളുടെ വ്യക്തതക്കായി ഇതിനോടൊപ്പം നൽകിയിരിക്കുന്ന ഭൂപടം പരിശോധിക്കുക. മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും 10/10/2025 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (26 minutes ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (38 minutes ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (41 minutes ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (44 minutes ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (48 minutes ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (1 hour ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (2 hours ago)

കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി  (2 hours ago)

കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായ രോഗികൾക്കായി അമൃത ആശുപത്രി 'അമൃത സ്പർശം 2025'  (2 hours ago)

കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ദാരുണാന്ത്യം: ആക്രമണം ഉണ്ടായത് വനവിഭവങ്ങൾ ശേഖരിക്കാൻ ഇറങ്ങിയ വഴിയിൽ...  (2 hours ago)

മന്ത്രി ഗണേശ് കുമാറിന്റെ പരിഷ്‌കാരങ്ങള്‍ ചരിത്ര നേട്ടത്തിലേക്ക്  (2 hours ago)

ചൂര മീനിന്റെ ആ കറുത്ത ഭാഗം നിങ്ങൾ കഴിക്കാറുണ്ടോ..? അറിയാം ഗുണദോഷങ്ങൾ  (2 hours ago)

ക്രിക്കറ്റ് ഇതിഹാസം ജോണ്ടി റോഡ്സ് കേരളത്തില്‍: ദൈവത്തിന്‍റെ സ്വന്തം നാട് മനംകുളിര്‍പ്പിച്ചെന്ന് ജോണ്ടി റോഡ്സ്; വീണ്ടുമെത്താനുള്ള ക്ഷണവുമായി മന്ത്രി മുഹമ്മദ് റിയാസ്...  (2 hours ago)

കണ്ണൂരില്‍ വയോധികനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് യുവാക്കളുടെ സംഘം  (2 hours ago)

സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ ഉടൻ, മെസിയെ വരവേൽക്കാൻ കേരളം തയ്യാറാകുന്നു  (2 hours ago)

Malayali Vartha Recommends