Widgets Magazine
10
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...


19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി


തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്ദീപ് വാചസ്പതി


വാദിക്കാനാകാതെ രാഹുല്‍ ഈശ്വര്‍... കോടതി വിധി വന്നതോടെ ദിലീപിനെ തോളിലേറ്റി എതിര്‍ത്തവരില്‍ ഒരുകൂട്ടര്‍, 8 വർഷത്തെ പോരാട്ടത്തിനൊടുവിൽ സത്യം ജയിച്ചു’; ദിലീപിനെ പിന്തുണച്ച് നടി റോഷ്ന


തദ്ദേശ തെരഞ്ഞെടുപ്പ്... രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം സമാപിച്ചു.... നിശബ്ദ പ്രചാരണം ഇന്ന് , നാളെ വോട്ടെടുപ്പ്

വനിതാ ടൂറിസം സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പാ പദ്ധതി നടപ്പാക്കും: മന്ത്രി മുഹമ്മദ് റിയാസ്

08 OCTOBER 2025 05:41 PM IST
മലയാളി വാര്‍ത്ത
സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമായി വനിതാ സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന പദ്ധതി വനിതാ വികസന കോര്‍പ്പറേഷനുമായി ചേര്‍ന്ന് നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും പദ്ധതിക്ക് ഈ മാസം അംഗീകാരം നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. ടൂറിസവുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കാണ് പലിശയിളവ് നല്‍കുക. ഇതുവഴി കൂടുതല്‍ സ്ത്രീകളെ ടൂറിസം മേഖലയിലേക്ക് ആകര്‍ഷിക്കാനാണ് ലക്ഷ്യമിടുന്നത്.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോം സ്റ്റേ നടത്തിപ്പുകാര്‍, ടാക്സി ഓടിക്കുന്നവര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവരെ പരസ്പരം ബന്ധപ്പെടുത്തി ഒരു ശൃംഖല രൂപപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും. വനിതാ സഞ്ചാരികള്‍ക്ക് ഈ ശൃംഖല പ്രയോജനപ്പെടുത്തി യാത്ര ചെയ്യാനാവും.

സ്ത്രീസൗഹാര്‍ദ ടൂറിസം പദ്ധതിയുടെ ഭാഗമാകുന്നവര്‍ക്ക് തൊഴില്‍ പരിശീലനത്തോടൊപ്പം ടൂറിസം-ഹോസ്പിറ്റാലിറ്റി പരിശീലനവും നല്‍കും. സഞ്ചാരികളെ എങ്ങനെ സ്വീകരിക്കണമെന്നും അവര്‍ക്ക് എങ്ങനെ മികച്ച സഞ്ചാരാനുഭവം പ്രദാനം ചെയ്യണമെന്നും ഈ പരിശീലനത്തിലൂടെ നേടാനാകും.

ഇന്‍ക്ലൂസീവ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ടൂറിസം കേന്ദ്രങ്ങള്‍ പ്രാപ്യമാക്കുക എന്നതാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിനായി ടൂറിസം കേന്ദ്രങ്ങള്‍ സ്ത്രീസൗഹാര്‍ദമാകുന്നതിന് ഒപ്പം തന്നെ വയോജന സൗഹൃദവും ഭിന്നശേഷി സൗഹൃദവുമാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്. പുതിയ ടൂറിസം കേന്ദ്രങ്ങളുടെ ആരംഭഘട്ടത്തിലും ഇത്തരം കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്.

കലാകാരികളെയും വനിതാ സാംസ്കാരിക പ്രവര്‍ത്തകരെയും സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമാക്കും. അവര്‍ക്ക് ഈ മേഖലയില്‍ പ്രധാന പങ്ക് വഹിക്കാനാകും. അവരെ പ്രോത്സാഹിപ്പിക്കാനും സ്ത്രീസൗഹാര്‍ദ ടൂറിസത്തിന്‍റെ ഭാഗമായി പദ്ധതികളുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (48 minutes ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (58 minutes ago)

ഇന്‍ഡിഗോ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി  (1 hour ago)

മലയാറ്റൂരില്‍ പത്തൊന്‍പതുകാരിയുടെ കൊലപാതകം; ആണ്‍ സുഹൃത്ത് അലന്‍ അറസ്റ്റില്‍  (1 hour ago)

നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ട വിധിയില്‍ നിലപാടുകള്‍ വ്യക്തമാക്കി ഭാഗ്യലക്ഷ്മി  (2 hours ago)

നടിയെ ആക്രമിച്ച കേസ്: എട്ട് വര്‍ഷം മുമ്പുള്ള പത്ര കട്ടിംഗ്‌സ് പങ്കുവച്ച് ജോയ് മാത്യു  (2 hours ago)

തലസ്ഥാനത്തെ വര്‍ണ്ണാഭമാക്കാന്‍ വസന്തോത്സവം-2025 ന് ഡിസംബര്‍ 23 ന് തുടക്കമാകും: പുഷ്പാലങ്കാര മത്സരത്തില്‍ പങ്കെടുക്കാന്‍ ഡിസംബര്‍ 12 വരെ അപേക്ഷിക്കാം  (2 hours ago)

ലാലിന് വേറെ ജോലിയില്ലേയെന്ന് മിക്കവരും എന്നോട് ചോദിക്കാറുണ്ട്; ബിഗ്‌ബോസിനെ കുറിച്ച് തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍  (2 hours ago)

ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഡിസംബര്‍ 12 ന് കോവളത്ത് തുടക്കം: ഡിസംബര്‍ 14 ന് 'കേരള ഫ്യൂച്ചര്‍ ഫോറ'ത്തില്‍ മുഖ്യമന്ത്രി സംവദിക്കും; ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ ആദ്യദിവസം  (2 hours ago)

ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം  (2 hours ago)

19കാരിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍: മദ്യലഹരിയില്‍ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് സുഹൃത്ത് അലന്റെ സമ്മതമൊഴി  (2 hours ago)

തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി ബിജെപി വെച്ചിട്ടുള്ള ബോർഡ്, തോരണങ്ങൾ എന്നിവ പ്രവർത്തകർ നീക്കം ചെയ്യും; സാമഗ്രികൾ നീക്കം ചെയ്യുക എന്നത് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഉത്തരവാദിത്തമാണ് എന്ന് സന്  (2 hours ago)

പിണറായിക്ക് വെള്ളിടിവെട്ടിച്ച് ചെന്നിത്തല  (3 hours ago)

പ്രവാസികളേ സൂക്ഷിച്ചോ.... യു.എ.ഇയിൽ ഈ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം വരെ പിഴ യു എ ഇ കടുപ്പിക്കുന്നു  (4 hours ago)

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം; റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളുണ്ടായിരുന്നെങ്കിലും ആളപായമില്ല  (5 hours ago)

Malayali Vartha Recommends