നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളത്തിന് ഒരു ലക്ഷം രൂപ നല്‍കി ജുവലറി ഉടമ

നടനും മിമിക്രി താരവുമായ ഉല്ലാസ് പന്തളം വളരെ അവശനായ ഒരു വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. കൈകാലുകള്‍ക്ക് സ്വാധീനക്കുറവുകാരണം സ്റ്റിക്ക് ഉപയോഗിച്ചാണ് അദ്ദേഹം നടക്കുന്നത്. സ്‌ട്രോക്ക് വന്നതിന് ശേഷമാണ് ഉല്ലാസിന്റെ ആരോഗ്യാവസ്ഥ ഇങ്ങനെയായതെന്ന് ഉല്ലാസ് തന്നെയാണ് തുറന്നുപറഞ്ഞത്.
തനിക്ക് സ്‌ട്രോക്കാണെന്ന് ആര്‍ക്കും അറിയത്തില്ല, കൂടെയുള്ളവര്‍ക്ക് മാത്രമേ അറിയൂവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇപ്പോഴിതാ ഉല്ലാസിന് ധനസഹായം നല്‍കിയിരിക്കുകയാണ് ഒരു ജുവലറി ഉടമ. 'ചെറിയൊരു തുക ഉല്ലാസിന് നല്‍കുകയാണ്.' എന്ന് പറഞ്ഞുകൊണ്ട് ഒരു ലക്ഷം രൂപയുടെ ചെക്കാണ് അദ്ദേഹം നല്‍കിയത്. മിനിസ്‌ക്രീനില്‍ മിമിക്രി ഷോകളിലൂടെ സുപരിചിതനായ ഉല്ലാസ് കുട്ടനാടന്‍ മാര്‍പ്പാപ്പ, വിശുദ്ധ പുസ്തകം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















