സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസിടിച്ച് മൂന്നു വയസുകാരന് ദാരുണാന്ത്യം

കോഴിക്കോട് മുക്കത്ത് സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്നു വയസുകാരന്‍ മരിച്ചു. മലപ്പുറം കീഴുപറമ്പ് സ്വദേശി ജെസിന്റെ മകന്‍ മുഹമ്മദ് ഹിബാന്‍ (3) ആണ് മരിച്ചത്. മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സ്‌കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചതോടെ സ്‌കൂട്ടര്‍ റോഡിലേക്ക് മറിഞ്ഞു.
സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരന്‍ തെറിച്ച് വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പ്രതിഷേധിച്ച് എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോധിച്ചു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
https://www.facebook.com/Malayalivartha






















