തളിപ്പറമ്പില്‍ ബസ് സ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

കണ്ണൂര്‍ തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ തീപിടിത്തം. ബസ് സ്റ്റാന്‍ഡിന് സമീപത്തെ കെബി ഷോപ്പിംഗ് കോംപ്ലക്‌സിലാണ് തീ പടര്‍ന്നത്. ഇതുവരെ ആളാപായം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് അഗ്‌നിശമനസേന പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്.
ബസ് സ്റ്റാന്‍ഡിന് സമീപത്തുളള ഒരു ഹോട്ടലില്‍ നിന്ന് തീ പടര്‍ന്നുവെന്നാണ് പ്രാഥമിക വിവരം. തൊട്ടടുത്തുള്ള കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയിലേക്കാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് ഷോപ്പിംഗ് കെട്ടിടം.
https://www.facebook.com/Malayalivartha