പ്ലസ് ടു വിദ്യാര്‍ഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങവെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. സംഭവത്തില്‍ കുളത്തൂര്‍ കൊന്നവിളാകം വീട്ടില്‍ അഭിജിത്ത് (34) നെ തുമ്പ പൊലീസ് അറസ്റ്റ് ചെയ്തു. കഴക്കൂട്ടം കുളത്തൂരില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊല്ലാന്‍ പ്രതി ശ്രമിക്കുകയായിരുന്നു.
പ്ലസ് ടു വിദ്യാര്‍ത്ഥി കുളത്തൂര്‍ സ്‌റ്റേഷന്‍കടവ് പള്ളിക്ക് സമീപം താമസിക്കുന്ന 17കാരനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കഴുത്തില്‍ പത്ത് തുന്നലുള്ള വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്‌തെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലെ വൈകീട്ട് ആറ് മണിയോടെ കഴക്കൂട്ടം ടിഎസ്‌സി ആശുപത്രിക്ക് സമീപത്താണ് സംഭവം നടന്നത്.
സ്‌കൂളില്‍ നിന്ന് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു 17കാരന്‍. കുളത്തൂര്‍ ജങ്ഷനില്‍ ബസിറങ്ങി ഇടവഴിയിലൂടെ നടന്നു പോയ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ഥികളെ അഭിജിത്ത് അസഭ്യം പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളും അഭിജിത്തും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ കൈയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് വിദ്യാര്‍ത്ഥിയെ ആക്രമിച്ച ശേഷം അഭിജിത്ത് ഓടിരക്ഷപ്പെട്ടു.
ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ നിലവിളി നാട്ടുകാര്‍ ഓടിയെത്തി. ഉടന്‍ തുമ്പ പൊലീസില്‍ വിവരം അറിയിച്ചു. പൊലീസെത്തിയാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിച്ചത്. അഭിജിത്ത് നേരത്തേയും വിദ്യാര്‍ഥികളെ ഉപദ്രവിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha