വെൽ പ്ലാൻഡ് പോർട്ടിലേക്ക് ക്യാപ്ടൻ മിൽട്ടൺ ജേക്കബ് മറ്റൊരു കപ്പലുമായി വീണ്ടുമെത്തും

വെൽ പ്ലാൻഡ് പോർട്ടിലേക്ക് ക്യാപ്ടൻ മിൽട്ടൺ ജേക്കബ്(54) മറ്റൊരു കപ്പലുമായി വീണ്ടുമെത്തുന്നു. . ദക്ഷിണേന്ത്യയിൽ ആദ്യമായി ലോകത്തെ ഏറ്റവും വലിയ കപ്പലെത്തിച്ച മലയാളിയായ ക്യാപ്ടനാണ് നാളെ മറ്റൊരു വമ്പൻ കപ്പലായ എം.എസ്.സി അപ്പോളിനിയുമായി വിഴിഞ്ഞം പുറംകടലിൽ അടുക്കുന്നത്.
14ന് വൈകുന്നേരം 6ഓടെ തുറമുഖത്ത് ബർത്ത് ചെയ്യും. ദക്ഷിണേഷ്യയിൽ ആദ്യമായി ഒരു തുറമുഖത്തടുത്ത എം.എസ്.സി ഐറിന ക്ലാസിലെ രണ്ടാമത്തെ കപ്പൽ എം.എസ്.സി മിഷേൽ കപ്പലിനെ കഴിഞ്ഞ മേയ് മാസത്തിലാണ് വിഴിഞ്ഞത്തെത്തിച്ചത്. ആദ്യമായി ഇവിടെയെത്തിയ സന്തോഷത്തിൽ വിഴിഞ്ഞം വെൽ പ്ലാൻഡ് പോർട്ട് എന്നാണ് വിശേഷിപ്പിച്ചത്.
തൃശൂർ അയ്യന്തോൾ സ്വദേശിയാണ് ക്യാപ്ടൻ.ഇദ്ദേഹത്തെ കൂടാതെ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് വദൂദാണ് കപ്പലിലുള്ള മറ്റൊരു മലയാളി. ആകെ 27അംഗ ജീവനക്കാരിൽ 23 ഇന്ത്യക്കാരും പോളണ്ട്,റഷ്യ, ബംഗ്ലാദേശ്,എസ്തോണിയ എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തരും ഉണ്ട് .63 വയസുള്ള എസ്തോണിയൻ സ്വദേശിയാണ് പ്രായം കൂടിയ ക്രൂ. പുതുശ്ശേരി സ്വദേശി 20 വയസുകാരനാണ് പ്രായം കുറഞ്ഞത്.
399.70 മീറ്റർ നീളവും 61.3 മീറ്റർ വീതിയും 16 മീറ്റർ ആഴവുമുള്ള വമ്പൻ കപ്പലാണ് എം.എസ്.സി അപ്പോളിനി. 23782 ടി.ഇ.യു ചരക്കുമായാണ് കപ്പലെത്തുന്നത്.
അതേസമയം ലോകത്തിലെ വിവിധ തുറമുഖങ്ങളിൽ പോയിട്ടുണ്ടെങ്കിലും സുരക്ഷിതമായ തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞത്തേതെന്നും വളരെ അനായാസമായി ഇവിടെ കപ്പൽ കയറ്റാൻ കഴിഞ്ഞുവെന്നും ആദ്യ വരവിൽ ക്യാപ്ടൻ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha