ബയോമെട്രിക് അടക്കം ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പുതുക്കാനുള്ള പുതിയ നിരക്ക് ജില്ലയിൽ പ്രാബല്യത്തിൽ...

ബയോമെട്രിക് അടക്കം ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ പുതുക്കാനുള്ള പുതിയ നിരക്ക് ജില്ലയിൽ പ്രാബല്യത്തിൽ വന്നു. ജില്ലയിലെ 154 അക്ഷയകേന്ദ്രങ്ങളിലും ഈ നിരക്കായിരിക്കും പ്രാബല്യത്തിലുണ്ടാവുക.
സമാനമായി സർവീസ് നൽകുന്ന കോമൺ സർവീസ് സെന്ററുകളിലും ജനസേവന കേന്ദ്രങ്ങളിലും നിരക്ക് വർധനവ് ബാധകമാണ്. ആധാറിലെ പേര്, ജനത്തീയതി, വിലാസം,ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, വിരലടയാളം, കണ്ണിലെ റെറ്റിന എന്നിവ പുതുക്കുന്നതിനാണ് നിരക്ക് ഉയർത്തിയിരിക്കുന്നത്.
രണ്ടു ഘട്ടമായാണ് നിരക്കുകൾ പ്രാബല്യത്തിൽ വരിക.ഒക്ടോബർ 1 മുതൽ 2028 സെപ്തംബർ 30 വരെ യാണ് ആദ്യ ഘട്ടത്തിലെവർദ്ധന. ര ണ്ടാം ഘട്ട വർദ്ധനവ് 2028 ഒക്ടോബർ 1 മുതൽ 2031 സെ പ്ലംബർ 30 വരെ ബാധകം.
17 വയസിന് മുകളിലുള്ളവർക്ക് ബയോമെട്രിക് പുതുക്കാൻ നിലവിൽ 125 രൂപ നൽകണം. രണ്ടാം ഘട്ടമായ 2028 ഒക്ടോബർ മുതൽ ഇത് 150 രൂപയാകും. എന്നാൽ പുതിയതായി പ്രായ ഭേദമെന്യേ ആധാർ എടുക്കലും അഞ്ചു മുതൽ 17 വയസ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കലും സൗജന്യമാണ്. നവജാത ശിശുക്കൾക്കും ആധാറിനായി എൻറോൾ ചെയ്യാവുന്നതാണ്. . ഇതിന് ബയോമെട്രിക്സ് ആവശ്യമില്ല. ജനന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ സെപ്തംബറിൽ പുറത്തിറക്കിയ ഉത്തരവിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha