കാക്കാഴം സ്വദേശിയായ ഗൃഹനാഥനെ സ്വന്തം കൃഷിയിടത്തിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

കാക്കാഴം സ്വദേശിയായ ഗൃഹനാഥനെ സ്വന്തം കൃഷിയിടത്തിന് സമീപത്തെ പാടത്തെ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം പുതിയവീട് കന്നിട്ട ചിറയിൽ ഗോപി (73) യെയാണ് ശനിയാഴ്ച വൈകുന്നേരം 3.30 ഓടെ നാലുപാടം പാടശേഖരത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
രാവിലെ പാടത്തേക്ക് പോയ ഗോപി ഏറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
പോസ്റ്റ്‌മോർട്ടത്തിനുശേഷം നാളെ വീട്ടുവളപ്പിൽ സംസ്കരിക്കും. ഭാര്യ: രഘുപതി. മക്കൾ: അനീഷ്, വിനീഷ്, നിഷ. മരുമക്കൾ: സുനിത, നീതു, സുധാകരൻ.
"
https://www.facebook.com/Malayalivartha