റെയിൽവേ സ്റ്റേഷൻ പൂട്ടിക്കും RPF-മായി ഉടക്കി പിണറായി ട്രെയിൻ വന്നില്ല..! പ്ലാറ്റ്ഫോമിൽ കുത്തിയിരുന്ന് മുഖ്യൻ

ഉദ്ഘാടനച്ചടങ്ങുകളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങാൻ റെയിൽവേസ്റ്റേഷൻ പ്ലാറ്റ്ഫോമിലും ട്രെയിനിലുമായി എറണാകുളത്ത് മുഖ്യമന്ത്രി കാത്തിരുന്നത് അര മണിക്കൂർ. വാട്ടർമെട്രോ ബോട്ട്ജെട്ടികളുടെ ഉദ്ഘാടനച്ചടങ്ങിലും പൊലീസിന്റെ സൈബർസുരക്ഷാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങിലും പങ്കെടുത്ത ശേഷം ന്യൂഡൽഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസിലാണ് അദ്ദേഹം തലസ്ഥാനത്തേക്ക് പോയത്.
വൈകിട്ട് 4.46നാണ് മുഖ്യമന്ത്രി എറണാകുളം നോർത്ത് സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിലെത്തിയത്. ട്രെയിനപ്പോൾ ഇടപ്പള്ളി സ്റ്റേഷൻ വിട്ടിരുന്നു. മൂന്ന് മിനിറ്റ് വൈകി 4.53 ന് ട്രെയിൻ എത്തുന്നതുവരെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന്റെ ചെറിയ പ്രവേശനകവാടത്തിന് സമീപം മുഖ്യമന്ത്രി കസേരയിട്ട് ഇരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് ഒപ്പമുണ്ടായിരുന്നു.
കേരള എക്‌സ്‌പ്രസിസിന് സ്റ്റേഷനിൽ അഞ്ച് മിനിറ്റാണ് സ്റ്റോപ്പുള്ളതെങ്കിലും 23 മിനിട്ട് കഴിഞ്ഞ് 5.16ന് മാത്രമാണ് ഇന്നലെ പുറപ്പെട്ടത്. ലഗേജ് കം ബ്രേക്ക് വാനിൽ നിന്ന് ചരക്കിറക്കാനും കയറ്റാനും 15 മിനിറ്റ് വേണ്ടിവന്നു. ഇതിനിടെ ബംഗളൂർ-എറണാകുളം ഇന്റർസിറ്റി മുഖ്യലൈനിലൂടെ കടന്നുപോയതിനെ തുടർന്ന് സിഗ്നൽ ക്ലിയറൻസിനും സമയമെടുത്തു. കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി. രാജ്കുമാർ, എറണാകുളം റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം ട്രെയിൻ സ്റ്റേഷൻ വിടുന്നതുവരെ പ്ലാറ്റ്ഫോമിലുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് പര്യടനം ഈ മാസം 14 മുതൽ ഡിസംബർ 1 വരെ നടക്കും. വിദേശയാത്രയ്ക്കു കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെങ്കിലും വിവിധ രാജ്യങ്ങളിൽ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്. ബഹ്റൈൻ, ഒമാൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിന് അനുമതി ആയെങ്കിലും സൗദി യാത്രയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. 14നു രാത്രി തിരുവനന്തപുരത്തുനിന്നു ബഹ്റൈനിലേക്കെത്തും. 16നു വൈകിട്ട് 5നു പ്രവാസി മലയാളി സമ്മേളനത്തിൽ പങ്കെടുക്കും.
ബഹ്റൈനിൽനിന്നു റോഡ് മാർഗം സൗദിയിലേക്കു പോകാനാണു പദ്ധതിയെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതിയെ ആശ്രയിച്ചിരിക്കും യാത്ര. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലാണു പരിപാടികൾ തീരുമാനിച്ചിട്ടുള്ളത്. 19നു കൊച്ചിയിലേക്കു തിരിക്കും. സൗദി സന്ദർശനത്തിന് അനുമതി ലഭിച്ചില്ലെങ്കിൽ 16നുതന്നെ ബഹ്റൈനിൽ നിന്നു മടങ്ങുന്നതിനുള്ള പ്ലാൻ ബിയും ഒരുക്കിയിട്ടുണ്ട്.
വീണ്ടും 22നു രാത്രി തിരുവനന്തപുരത്തുനിന്ന് ഒമാനിലെ മസ്ക്കത്തിലേക്കു പോകും. 24ന് അവിടെ പൊതുപരിപാടിയിൽ പങ്കെടുക്കും. 25നു സലാലയിലെ സമ്മേളനത്തിൽക്കൂടി പങ്കെടുത്തശേഷം 26നു കൊച്ചിയിലേക്കു തിരിക്കും. 28നു രാത്രി കൊച്ചിയിൽനിന്നു ഖത്തറിലേക്ക് എത്തുന്ന മുഖ്യമന്ത്രി 30നു വൈകുന്നേരം 5ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. 30നു രാത്രി തിരുവനന്തപുരത്തേക്കു മടങ്ങും.
നവംബർ 5നാണ് അടുത്ത യാത്ര. 7ന് വൈകുന്നേരം 5ന് കുവൈത്തിലെ പരിപാടി. ഇവിടെ നിന്ന് അബുദാബിയിലേക്കു പോയി 5 ദിവസം അവിടെ തുടരും. നവംബർ 8നു വൈകുന്നേരം 5നാണ് അബുദാബിയിലെ പരിപാടി. നവംബർ പത്തിനല്ലെങ്കിൽ 11നായിരിക്കും മടക്കം. മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരൺ അബുദാബിയിലെ ബാങ്കിലാണ് ജോലി ചെയ്യുന്നത്. നവംബർ 30നു വീണ്ടും ദുബായിൽ എത്തുന്ന മുഖ്യമന്ത്രി ഡിസംബർ 1നു ദുബായിൽ മലയാളി സമ്മേളനത്തിൽ പങ്കെടുക്കും
https://www.facebook.com/Malayalivartha