വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം: ഹിന്ദു പാകിസ്താന്‍; പരാമര്‍ശത്തില്‍ തരൂരിന് കോണ്‍ഗ്രസിന്റെ താക്കീത്

പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു ഒരടി പിന്നോട്ടില്ല. സൂക്ഷിച്ച് മതി അധികം പ്രകോപനം വേണ്ട. തരൂരിനോട് കോണ്‍ഗ്രസ്. ബി.ജെ.പിക്കെതിരായ പരാമര്‍ശത്തില്‍ മുന്‍കേന്ദ്രമന്ത്രി ശശി തരൂരിന് കോണ്‍ഗ്രസിന്റെ താക്കീത്. വിമര്‍ശനം നടത്തുമ്പോള്‍ വാക്കുകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മുതിര്‍ന്ന നേതാവ് റണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ബി.ജെ.പി തന്നെ അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്താന്‍' ആകുമെന്ന തരൂരിന്റെ പരാമര്‍ശമാണ് വിവാദമായത്.വെറുപ്പിന്റെയും മതഭ്രാന്തിന്റെയും വിഭജനത്തിന്റെയും അസഹിഷ്ണുതയുടെയും ധ്രൂവീകരണത്തിന്റെയും അന്തരീക്ഷത്തിലാണ് കഴിഞ്ഞ നാലു വര്‍ഷമായി മോഡി സര്‍ക്കാര്‍ ഭരണം നടത്തുന്നത്. അതേസമയം, കോണ്‍ഗ്രസ് കടന്നുപോകുന്നതാകട്ടെ, രാജ്യത്തിന്റെ സംസ്‌കാരമുള്ള മൂല്യങ്ങളായ ബഹുസ്വരത, നാനാത്വം, ആര്‍ദ്രത, വിശ്വാസപരവും വംശീയവുമായ സമന്വയം എന്നിവയിലൂടെയാണ്.
രാജ്യത്തിന്റെ മൂല്യങ്ങളും അടിസ്ഥാന തത്വങ്ങളും നമ്മുടെ സംസ്‌കാരത്തിന്റെ സ്പഷ്ടമായ ഉറപ്പാണ്. എല്ലാ കോണ്‍ഗ്രസ് നേതാക്കളും ഈ ഉത്തരവാദിത്തം പാലിക്കണമെന്നും ബി.ജെ.പിയുടെ വെറുപ്പിന്റെ ഭാഷ പ്രയോഗിക്കരുതെന്നും സുര്‍ജെവാല ട്വീറ്റ് ചെയ്തു
https://www.facebook.com/Malayalivartha



























