പറ്റിപ്പോയി സാറെ..! കസ്റ്റഡിയിൽ കരഞ്ഞ് വിളിച്ച് CPM കൗൺസിലർ ..ആ പാവത്തിന്റെ കെട്ടുതാലി പറിച്ചെടുത്തോടിയിട്ട്

നഗരസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ, പാര്‍ട്ടി അനുഭാവികളായ കുടുംബത്തിലെ വയോധികയുടെ ഒരു പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ച കേസില്‍ സിപിഎം കൗണ്‍സിലര്‍ അറസ്റ്റിലായത് നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്. കൂത്തുപറമ്പ് ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും നഗരസഭ നാലാം വാര്‍ഡ് (നൂഞ്ഞമ്പായി) കൗണ്‍സിലറുമായ പി.പി. രാജേഷാണ് കണിയാര്‍കുന്നിലെ കുന്നുമ്മല്‍ ഹൗസില്‍ പി. ജാനകിയുടെ( 77)സ്വര്‍ണ്ണമാല മോഷ്ടിച്ചത്.
തൊട്ടടുത്ത വാര്‍ഡിലെ കൗണ്‍സിലറാണെങ്കിലും, മോഷണം നടന്ന വീട്ടിലെ താമസക്കാര്‍ക്ക് രാജേഷ് സുപരിചിതനായിരുന്നു. പലപ്പോഴും ആ വഴിയേ പോയിരുന്ന രാജേഷ്, വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പുവരുത്തിയാണ് കൃത്യമായ ആസൂത്രണത്തോടെ മോഷണം നടത്തിയത്. പകല്‍സമയത്ത് ജാനകി വീട്ടില്‍ തനിച്ചായിരിക്കുമെന്ന് മനസ്സിലാക്കിയ രാജേഷ്, ഉച്ചയോടെ ഹെല്‍മെറ്റ് ധരിച്ച് വീടിന്റെ പിന്നിലൂടെയെത്തി മീന്‍ മുറിക്കുകയായിരുന്ന ജാനകിയുടെ മാല മോഷ്ടിച്ച ശേഷം വീട്ടിനകത്തുകൂടി പുറത്തിറങ്ങി സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. കാഴ്ചത്തകരാറുള്ള ജാനകി തന്നെ തിരിച്ചറിയില്ലെന്ന പൂര്‍ണബോധ്യത്തോടെയാണ് പ്രതി ഈ രീതി തിരഞ്ഞെടുത്തത്.
വീട്ടില്‍ പൂര്‍ണ്ണമായി പരിചിതനായ ഒരാളാണ് മോഷണം നടത്തിയതെന്ന് പോലീസ് ഇതിലൂടെ മനസ്സിലാക്കി. മോഷ്ടാവ് ഉപയോഗിച്ച സ്‌കൂട്ടര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്താന്‍ പോലീസിന് തുണയായത്. നമ്പര്‍ പ്ലേറ്റ് മറയ്ക്കുകയും കറുത്ത പാന്റും ഷര്‍ട്ടും ധരിക്കുകയും ചെയ്തതിലൂടെ പരിചിതര്‍ തിരിച്ചറിയാതിരിക്കാനുള്ള ശ്രമങ്ങള്‍ രാജേഷ് നടത്തിയിരുന്നു
https://www.facebook.com/Malayalivartha