കുടുങ്ങാതിരിക്കാന്‍ അയ്യപ്പന്‍ കനിയണം.... ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും സ്വര്‍ണവും ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തു; വീട്ടുകാര്‍ ഉപയോഗിക്കുന്ന സ്വര്‍ണമെന്ന് കുടുംബം

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ് ഡിസ്‌കും സ്വർണവും പണവും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. എട്ടു മണിക്കൂറിലധിക നീണ്ട പരിശോധനയിൽ ഉണ്ണിക്കൃഷ്ണന്‍റെ വസ്തുവകകളുടെ രേഖകളും സംഘം പരിശോധിച്ചു. ഇന്നലെ വൈകിട്ട് നാല് മണിയോടെ വീട്ടിലെത്തിയ എത്തിയ സംഘം അർദ്ധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്തവ തങ്ങൾ ഉപയോഗിക്കുന്ന സ്വർണാഭരങ്ങളാണെന്നാണ് കുടുംബം പറയുന്നത്. ഇതിനിടെ, പോറ്റിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിനെ കൂട്ടുനിന്ന് അന്നത്തെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തശേഷം ചെന്നൈ , ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ തെളിവെടുപ്പിന് കൊണ്ടുപോകും.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് അന്വേഷണ സംഘം വിവിധ രേഖകൾ പിടിച്ചെടുത്തു. പുളിമാത്ത് വില്ലജ് ഓഫീസർ, വാർഡ് അംഗം എന്നിവരുടെ സന്നിധ്യത്തിലായിരുന്നു പരിശോധന. കാരേറ്റുള്ള വീട്ടിൽ പരിശോധന തുടരുകയാണ്. അന്വേഷണത്തിലൂടെ എല്ലാം തെളിയും എന്നാണ് വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.
തന്‍റെ കൈകൾ ശുദ്ധമാണ് എന്ന് ആദ്യം പറഞ്ഞ ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിലായതോടെ നിലപാട് മാറ്റിയിരിക്കുകയാണ്. തന്നെ കവര്‍ച്ച നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു എന്നാണ് നിലവില്‍ പോറ്റിയുടെ വാദം. 5 പേരടങ്ങുന്ന ഒരു സംഘം ഏത് തരത്തില്‍ പ്രതികരിക്കണം എന്നതില്‍ വരെ നിര്‍ദേശം നല്‍കി എന്നാണ് പോറ്റി പറയുന്നത്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കുന്നതാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി.
നടന്നത് വൻ ഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയത്. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകി. ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോൺസറായി അപേക്ഷ നൽകിയതുമുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും.
അതേസമയം കോണ്‍ഗ്രസിന്റെ വിശ്വാസ സംരക്ഷണ സംഗമത്തിലും പദയാത്രയിലും കെ. മുരളീധരന്‍ പങ്കെടുത്തു . കെപിസിസി നേതൃത്വം ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് കെ. മുരളീധരന്‍ പങ്കെടുക്കാമെന്ന് അറിയിച്ചത്.
കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട അതൃപ്തി കാരണമാണ് കെ. മുരളീധരന്‍ പദയാത്രയില്‍നിന്നും വിശ്വാസ സംരക്ഷണ സംഗമത്തില്‍നിന്നും വിട്ടുനിന്നതെന്നാണ് വിവരം. ചെങ്ങന്നൂരില്‍ വിശ്വാസ സംരക്ഷണ മേഖലാ ജാഥകള്‍ സമാപിച്ചതിന് പിന്നാലെ അദ്ദേഹം ഗുരുവായൂരിലേക്ക് തിരിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനത്തിന് പോയതാണെന്നാണ് പ്രതികരിച്ചതെങ്കിലും ശനിയാഴ്ചത്തെ വിശ്വാസ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാതെ അദ്ദേഹം മാറിനില്‍ക്കാന്‍ തീരുമാനിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് വി.ഡി. സതീശന്‍ കെ. മുരളീധരനുമായി സംസാരിച്ചു. 22-ന് കെ.സി. വേണുഗോപാലും മുരളീധരനുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. ഇതിനെത്തുടര്‍ന്നാണ് കെ. മുരളീധരന്‍ ശനിയാഴ്ച നടക്കുന്ന വിശ്വാസ സംഗമത്തിലും പദയാത്രയിലും പങ്കെടുക്കാമെന്ന് അറിയിച്ചത്.
കോണ്‍ഗ്രസ് സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ ജാഥകളുടെ ക്യാപ്റ്റന്മാരില്‍ ഒരാളായിരുന്നു കെ. മുരളീധരന്‍. നാല് മേഖലാ ജാഥകളും കഴിഞ്ഞദിവസം ചെങ്ങന്നൂരില്‍ സമാപിച്ചു. ഇതിന്റെ ഭാഗമായി ശനിയാഴ്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ ചെങ്ങന്നൂരില്‍നിന്ന് പന്തളത്തേക്ക് പദയാത്രയും വിശ്വാസ സംരക്ഷണ സംഗമവും നടത്തി.
കെപിസിസി പുനഃസംഘടനയില്‍ താന്‍ നിര്‍ദേശിച്ച പേര് പരിഗണിക്കാതിരുന്നതാണ് കെ. മുരളീധരനെ ചൊടിപ്പിച്ചതെന്നാണ് വിവരം. കെ.എം. ഹാരിസിന്റെ പേരാണ് മുരളീധരന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പുനഃസംഘടന പട്ടിക വന്നപ്പോള്‍ ഈ പേരുണ്ടായിരുന്നില്ല. നിലവില്‍ 59 ജനറല്‍ സെക്രട്ടറിമാരുടെ ജംബോ പട്ടികയാണ് കെപിസിസി പുറത്തുവിട്ടിരിക്കുന്നത്. മുരളീധരനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം നിര്‍ദേശിച്ചയാളെ കൂടി ഇതിലേക്ക് പരിഗണിച്ചേക്കുമെന്നാണ് സൂചന.
ആകാംക്ഷയോടെയുളള കാത്തിരിപ്പിനൊടുവിൽ കെ.പി.സി.സി സംഘടിപ്പിച്ച വിശ്വാസ സംരക്ഷണ സംഗമത്തിൽ കെ. മുരളീധരനെത്തി. പ്രവർത്തകർ ഏറെക്കുറെ പിരിഞ്ഞുപോയിട്ടും മുരളീധരനെത്താനായി സമ്മേളനം മൂന്നുമണിക്കൂറോളം നീട്ടി. ഇതിനൊടുവിലാണ് ഇദ്ദേഹം വേദിയിലേക്ക് എത്തിയത്.
താൻ അൽപം വൈകിയത് നന്നായി, അതുകൊണ്ട് കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച ഈ യാത്രയുടെ ചെങ്ങന്നൂരിൽ സമാപിച്ചത് വരെയുള്ള എല്ലാ രംഗങ്ങളും ചാനലുകാർ കാണിച്ചു. നല്ല പബ്ലിസിറ്റി തന്നെ കിട്ടിയെന്നും കെ.മുരളീധരൻ പറഞ്ഞു.
വിശ്വാസ മഹാസംഗമത്തിന്‍റെ മുന്നോടിയായി വിവിധ മേഖലയിൽ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ നടത്തിയ നാല് ജാഥകളിലൊന്നിന്‍റെ ക്യാപ്റ്റനായിരുന്നു കെ മുരളീധരൻ. വെള്ളിയാഴ്ച ജാഥകൾ ചെങ്ങന്നൂരിൽ സമാപിച്ചശേഷം അദ്ദേഹം ഗുരുവായൂരിലേക്ക് മടങ്ങുകയായിരുന്നു.
കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട അതൃപ്തിയെ തുടർന്നായിരുന്നു മുരളീധരൻ മടങ്ങിയത്. ഇതോടെ അപകടം മണത്ത കെ.പി.സി.സി മുരളീധരനെ അനുനയിപ്പിക്കാൻ രംഗത്തിറങ്ങി. സംഗമത്തിന്‍റെ സമാപനസമ്മേളനത്തിൽനിന്ന് കെ.മുരളീധരൻ വിട്ടുനിൽക്കുമെന്ന വാർത്തകൾ പുറത്തുവന്നതും നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
ഇതോടെ പുനഃസംഘടനയിൽ നോമിനിമാരെ പരിഗണിക്കാമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുരളീധരന് ഉറപ്പ് നൽകി. തുടർന്ന് അദ്ദേഹം ഗുരുവായൂരിൽനിന്ന് പന്തളത്തേക്ക് എത്തുകയായിരുന്നു. പ്രധാനനേതാക്കളെല്ലാം മുരളീധരൻ എത്തുംവരെ വേദിയിൽ കാത്തിരിക്കുകയും ചെയ്തു.
പുനഃസംഘടനയിൽ അതൃപ്തി പ്രകടിപ്പിച്ച് കെ. മുരളീധരൻ നടത്തിയ അപ്രതീക്ഷിത നീക്കം കോൺഗ്രസ് നേതൃത്വത്തെ വെള്ളം കുടിപ്പിച്ചു. സമവായ വാഗ്ദാനങ്ങൾക്കും നേതാക്കളുടെ കൂട്ടവിളികൾക്കുമൊടുവിൽ മുരളി അയഞ്ഞതോടെയാണ് നേതൃത്വത്തിന് ആശ്വാസമായത്. ശബരിമലയിലെ സ്വർണമോഷണവും ആചാരലംഘനവും ചൂണ്ടിക്കാട്ടി കോൺഗ്രസ് സംഘടിപ്പിച്ച നാല് മേഖലജാഥകളുടെ പന്തളത്തെ മഹാസംഗമ ദിവസമാണ് ഒരു ജാഥയുടെ ക്യാപ്റ്റൻ കൂടിയായ മുരളീധരൻ വിട്ടുനിന്ന് പാർട്ടിയെ സമ്മർദ്ദത്തിലാക്കിയത്.
അതേസമയം കഴിഞ്ഞ ദിവസം പുലർച്ചെ 2.30 നാണ് പ്രത്യേകസംഘം തിരുവനന്തപുരം ഓഫീസിലെത്തിച്ച് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. എസ്ഐടി അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായക നടപടിയുണ്ടായത്. ശബരിമലയിലെ ശ്രീകോവിലിന്‍റെ കട്ടിളപ്പടിയുടെയും ദ്വാരപാലക ശില്പങ്ങളുടെയും സ്വർണ്ണക്കൊള്ളയിലാണ് അറസ്റ്റ്. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി.
സ്വര്‍ണപ്പാളി ചെമ്പു പാളിയായി മാറിയതിനു പിന്നില്‍ പകല്‍ക്കൊള്ളയാണ് നടന്നതെന്നും ചിലരെ ബലിയാടാക്കി ഉന്നതരെ രക്ഷപ്പെടുത്താനുള്ള ഗൂഢ നീക്കമാണ് നടക്കുന്നതെന്നും എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ശബരിമല സ്വര്‍ണപ്പാളി കവര്‍ച്ച കേസില്‍ ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട ദേവസ്വം ഓഫീസിലേക്ക് എസ്ഡിപിഐ നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തെളിവുകള്‍ നശിപ്പിക്കുന്നതിനാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് വൈകിപ്പിച്ചത്. ശബരിമലയിലെ ഭക്തരുടെ വിശ്വാസത്തെ സര്‍ക്കാര്‍ ചോദ്യം ചെയ്യുകയാണ്. ഇതിനെതിരായി പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ മുന്‍നിര്‍ത്തി തട്ടിപ്പിനു നേതൃത്വം നല്‍കിയ വമ്പന്മാരെ പുറത്തുകൊണ്ടുവരണം. ദേവസ്വം സ്വത്തുക്കള്‍ പരിപാലിക്കുമ്പോള്‍ പാലിക്കേണ്ട നിബന്ധനകളെല്ലാം കാറ്റില്‍പറത്തി ഇടനിലക്കാരെ നിര്‍ത്തിയാണ് സ്വര്‍ണം കൊള്ളയടിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ശബരിമലയില്‍ സ്വര്‍ണപ്പാളി ചെമ്പുപാളിയാകുന്ന മാന്ത്രിക വിദ്യയാണുള്ളത്. ദേവസ്വം വിജിലന്‍സിനെ പോലും അറിയിക്കാതെ സ്വര്‍ണപ്പാളി സ്വര്‍ണം പൂശാന്‍ കൊണ്ടുപോയത് ദുരൂഹമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ദേവസ്വം സ്വത്തുക്കള്‍ കവരുന്ന സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നു. ധാര്‍മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് ദേവസം മന്ത്രി വി എന്‍ വാസവന്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാവണം. വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രമാണങ്ങള്‍ അനുസരിച്ച് ജീവിക്കാന്‍ പിണറായി നേതൃത്വം കൊടുക്കുന്ന ഇടതു സര്‍ക്കാര്‍ അവസരം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പത്തനംതിട്ട ജില്ലാ പ്രസിഡന്റ് എസ് മുഹമ്മദ് അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, ജില്ലാ ജനറല്‍ സെക്രട്ടറി സലീം മൗലവി, ആറന്‍മുള മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ് റാഷിദ് സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റുമാരായ എം ഡി ബാബു, മുഹമ്മദ് പി സലീം, ജില്ലാ ജനറല്‍ സെക്രട്ടറി അന്‍സാരി മുട്ടാര്‍, ജില്ലാ സെക്രട്ടറിമാരായ സുധീര്‍ കോന്നി, ഷെയ്ക്ക് നജീര്‍, ജില്ലാ ട്രഷറര്‍ ഷാജി കോന്നി സംബന്ധിച്ചു. രാവിലെ പത്തനംതിട്ട പ്രസ് ക്ലബ്ബിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് ദേവസ്വം ഓഫീസിനു മുന്നില്‍ പോലീസ് തടഞ്ഞു. ജില്ലാ, മണ്ഡലം നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയത്തിൽ വീണ്ടും ഗൂഢാലോചന വാദവുമായി ദേവസ്വം മന്ത്രി വി എൻ വാസവൻ. യുഡിഎഫിനെ ഉന്നമിട്ടാണ് മന്ത്രി വാസവന്റെ പ്രതികരണം. അന്വേഷണം പ്രഖ്യാപിച്ച ശേഷവും യുഡിഎഫ് സമരം ചെയ്തെന്ന് മന്ത്രി വാസവൻ ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ലക്ഷ്യം രാഷ്ട്രീയ അട്ടിമറിയാണ്. എൽഡിഎഫ് സർക്കാരിന് കീഴിൽ വിശ്വാസികൾ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയ്യപ്പ സംഗമത്തിന് പിന്നാലെ പ്രമുഖ ചാനലിൽ ഒരു വെളിപ്പെടുത്തൽ വന്നു. അടുത്ത ദിവസം പെട്ടെന്ന് ഒരു അടിയന്തര പ്രമേയം ആയി പ്രതിപക്ഷ നേതാവ് നിയമസഭയിൽ എത്തി. ഒടുവിൽ തൊട്ടടുത്ത ദിവസങ്ങളിൽ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. സര്‍ക്കാര്‍ ആഗ്രഹിച്ചത് പോലെ കോടതി എസ്ഐടിയെ നിയമിച്ചുവെന്നും മന്ത്രി വിശദമാക്കി. സന്തോഷപൂർവ്വം അത് സ്വീകരിച്ചു. സ്വർണ കവർച്ച കേസിൽ പ്രതി പട്ടികയിൽ ഉള്ള ആരായാലും നിയമത്തിനു മുന്നിൽ കൊണ്ട് വരണം. പോറ്റി - ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന് വിജിലൻസ് പറഞ്ഞത് വിശ്വസിക്കാതെ ഇരിക്കേണ്ട ആവശ്യമില്ലെന്നും ഒരു തരി പൊന്ന് നഷ്ടപ്പെട്ടെങ്കിലും അത് വീണ്ടെടുക്കണെമെന്നും മന്ത്രി വാസവൻ പറഞ്ഞു. കേസ് അന്വേഷണം കഴിയും വരെ വിശ്വാസം സംരക്ഷണം നടത്തിവരൊക്കെ ഇവിടെ തന്നെ കാണമെന്ന് വി എൻ വാസവൻ പറഞ്ഞു.
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരിച്ച് നിയുക്ത മേൽശാന്തി ഇ ഡി പ്രസാദ്. ഉണ്ടായ അനിഷ്ടങ്ങൾക്ക് ഭഗവാൻ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്തൊരു കൊല്ലം കൂടുതൽ ജാഗ്രതയോടു കൂടി ആയിരിക്കും ശബരിമലയിൽ പ്രവർത്തിക്കുക. സ്വർണ്ണം ഉൾപ്പെടെയുള്ള വസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ ആ ജാഗ്രത ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം, ശബരിമല മേൽശാന്തിയായി പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ശബരിമലയിൽ മേൽശാന്തിയാവുകയെന്നതെന്നും ആ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നതെന്നും ഇഡി പ്രസാദ് നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പറയാൻ വാക്കുകൾ കിട്ടുന്നില്ല. വൈകാതെ തന്നെ അയ്യപ്പ സന്നിധാനത്തിലേക്ക് എത്തുമെന്നും ഇഡി പ്രസാദ് നമ്പൂതിരി പറഞ്ഞു. മൂന്നാം തവണയാണ് ഇഡി പ്രസാദ് ശബരിമല മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള പട്ടികയിൽ വരുന്നത്. നേരത്തെ ചോറ്റാനിക്കര മേൽശാന്തിയായിരുന്നു. കാവശേരി പരയ്ക്കാട്ട് കാവ് ക്ഷേത്രം തന്ത്രിയാണ്. മറ്റു നിരവധി ക്ഷേത്രങ്ങളിലും തന്ത്രി ചുമതല വഹിക്കുന്നുണ്ട്.
വിഷയത്തിൽ നിയുക്ത മാളികപ്പുറം മേൽശാന്തി എംജി മനു നമ്പൂതിരിയും പ്രതികരിച്ചു. നിലവിലെ വിവാദങ്ങൾ നമ്മളെ ബാധിക്കുന്നതല്ല. എന്നെ നിയോഗിച്ചിരിക്കുന്നത് പൂജാ കർമ്മങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. വലിയ സന്തോഷമുണ്ടെന്നും ഏറെ നാളത്തെ കാത്തിരിപ്പായിരുന്നുവെന്നും നാലാം തവണ പ്രാര്‍ത്ഥന ഫലിച്ചുവെന്നും ശബരിമലയിൽ മേൽശാന്തിയാകണമെന്ന ആഗ്രഹം ബാക്കിയാണെന്നും ഇനിയും അപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ളയിൽ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം സ്വർണം കൊണ്ടുപോയ കൽപ്പേഷിനെയും കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. രണ്ട് സംഘങ്ങൾ ഇതിനായി ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിൽ അന്വേഷണം തുടരുന്നുണ്ട്. നിലവിൽ ദ്വാരപാലക പാളിയിലെ സ്വർണം കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശ്രീകോവിലിന്‍റെ കട്ടിള പാളികളിലെ സ്വർണം കൊള്ള ചെയ്ത കേസിലും വൈകാതെ അറസ്റ്റ് അപേക്ഷ കോടതിയിൽ സമർപ്പിച്ചേക്കും.
"
https://www.facebook.com/Malayalivartha