Widgets Magazine
19
Oct / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...


മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു... അണക്കെട്ടിന്റെ 13 ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ... സെക്കന്റിൽ 8800 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്, പെരിയാർ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം


പുല്ലാളൂരില്‍ ഇടിമിന്നലേറ്റ് യുവതി മരിച്ചു... വീടിന്റെ വരാന്തയില്‍ ഇരിക്കുന്നതിനിടെയാണ് ഇടിയേറ്റത്


സ്വര്‍ണവിവാദ കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ് ഡിസ്‌കും സ്വർണവും പണവും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം...


കേരള തീരത്തോടടുത്തുള്ള തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാനിരിക്കുന്ന ന്യൂനമർദവും... സംസ്ഥാനത്ത് മഴ അതിശക്തമാകും....

ശബരിമലയിലെ ആധാരം ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ..? നിലവറ ഇടിച്ച് നിരത്തി SIT സ്വർണം തൂക്കി ..!ആശുപത്രിയിൽ..!

19 OCTOBER 2025 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

പിറവം സ്വദേശിയായ മെക്കാനിക്കൽ എൻജിനീയറെ മൊസാംബിക്കിലെ ബെയ്റ തുറമുഖത്തെ എണ്ണക്കപ്പലിൽ ബോട്ടിടിച്ച് കടലിൽ കാണാതായി

കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...

  പ്രൊഫ. ടിജെ ചന്ദ്രചൂഡൻ പുരസ്കാരം മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന് ....

രണ്ടരമാസത്തോളം നിർത്തിവെച്ച ടോൾപിരിവ് പുനരാരംഭിച്ചു... പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്

കോട്ടുവായ ഇട്ടതിനുശേഷം കീഴ്‌ത്താടി വിട്ടുപോയി വായയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായ തീവണ്ടിയാത്രക്കാരന്‌ തുണയായി പാലക്കാട് റെയിൽവേ ആശുപത്രി ഡിഎംഒ

ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗിക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്ന് സുപ്രധാന രേഖകളും ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും പിടിച്ചെടുത്ത് പ്രത്യേക അന്വേഷണ സംഘം. എട്ടു മണിക്കൂറിലധിക നീണ്ട പരിശോധനയില്‍ ഉണ്ണിക്കൃഷ്ണന്റെ വസ്തുവകകളുടെ രേഖകളും സംഘം പരിശോധിച്ചു.

ഇന്നലെ വൈകിട്ട് നാല് മണിയോടെ വീട്ടിലെത്തിയ എത്തിയ സംഘം അര്‍ദ്ധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്തവ തങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരങ്ങളാണെന്നാണ് കുടുംബം പറയുന്നത്. നിരവധി ഭൂമി ഇടപാടിന്റെ രേഖകളും പോറ്റി വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഇയാള്‍ തിരുവനന്തപുരം നഗരത്തില്‍ വിവിധ അടങ്ങളിലായി ഭൂമി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ഇതില്‍ വിശദമായ അന്വേഷണം നടത്തും.

 

 



ഇതിനിടെ, പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിനെ കൂട്ടുനിന്ന് അന്നത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തശേഷം ചെന്നൈ , ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകും.

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ബംഗളൂരുവിലെ ഗൂഢാലോചനയില്‍ കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. ഇതോടെയാണ് അന്വേഷണം ഇതര ജില്ലകളിലേക്കും നീങ്ങുന്നത്.

സ്വര്‍ണ്ണക്കൊള്ളയില്‍ ആദ്യ ഗൂഢാലോചന നടത്തിയത് കല്‍പേഷ് ഉള്‍പ്പെടെയുള്ള കര്‍ണാടക സ്വദേശികളായ അഞ്ചംഗ സംഘമാണ്. ഇതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഉന്നതരുണ്ട്. തനിക്ക് വലിയ ലാഭമുണ്ടായിട്ടില്ലെന്നും വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് ഈ സംഘമാണെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായകമാകുന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കസ്റ്റഡിയിലെടുത്ത് പോറ്റിയോടൊപ്പം ചോദ്യം ചെയ്യാന്‍ എസ്ഐടി നീക്കം നടത്തുന്നുണ്ട്. പാളികള്‍ കൈമാറിയതിലെ രേഖകള്‍ കാണാതായതിലടക്കം ദുരൂഹതയുണ്ടെന്നാണ് എസ്ഐടിയുടെ നിഗമനം. ചൊവ്വാഴ്ചയോടെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.

 



അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടില്‍ എസ്ഐടി സംഘം പരിശോധന നടത്തി. പോറ്റിയുടെ മൊബൈല്‍, ലാപ്ടോപ്, വീട്ടിലുള്ള രേഖകള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്. യാത്രാവിവരങ്ങള്‍ അടക്കമുള്ളവയുടെ രേഖകള്‍ ശേഖരിച്ചെന്നാണ് വിവരം. അതേസമയം പോറ്റിക്ക് വേണ്ടി ഉടന്‍ അഭിഭാഷകന്‍ ജോയിന്റ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. നിലവിലുള്ള കസ്റ്റഡി രണ്ടാമത്തെ കേസില്‍ കൂടി ബാധകമാക്കണമെന്നാണ് ആവശ്യം. പോറ്റി സ്വര്‍ണ്ണക്കൊള്ളയില്‍ നിരപരാധിയാണെന്നാണ് അഭിഭാഷകന്റെ വാദം.

ഉണ്ണികൃഷ്ണന്‍ പോറ്റി കൈക്കലാക്കിയത് രണ്ട് കിലോ സ്വര്‍ണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ദ്വാരപാല ശില്‍പങ്ങളിലും കട്ടിളപ്പാളികളിലും ഘടിപ്പിച്ച ഉദ്ദേശം 2 കിലോ ഗ്രാം തൂക്കം വരുന്ന സ്വര്‍ണം പതിച്ച ചെമ്പ് തകിടുകള്‍ അറ്റകുറ്റപ്പണിക്കെന്ന പേരില്‍ വിശ്വാസ വഞ്ചന ചെയ്ത് കൊണ്ടുപോയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.

നിയമപരമായ ഉത്തരവുകളും നടപടി ക്രമങ്ങളും ലംഘിച്ച് സ്വര്‍ണം കൈക്കലാക്കി ബെംഗളൂരുവിലും ഹൈദരാബാദിലും തുടര്‍ന്ന് ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലും എത്തിച്ചു. ശേഷം 394 ഗ്രാം സ്വര്‍ണം മാത്രം പൂശിയ ശേഷം ബാക്കി സ്വര്‍ണം കൈക്കലാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അന്യായ നഷ്ടം വരുത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ശേഷം ദ്വാരപാലകശില്‍പങ്ങളും പാളികളും തകിടുകളും ചെന്നൈയിലും ബെംഗളൂരുവിലും കേരളത്തിലുമുള്ള പല വീടുകളിലും ക്ഷേത്രങ്ങളിയും യാതൊരു സുരക്ഷയുമില്ലാതെ എത്തിച്ച് പൂജ നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

 



ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ഇനിയും വഴിത്തിരിവുകള്‍ക്ക് സാധ്യത. ഉണ്ണികൃഷ്ണന്‍ പോറ്റിയുട മൊഴിയെ അടിസ്ഥാനമാക്കിയാണ് കേസ് മുന്നോട്ടു പോകുന്നത്. രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ള ഉന്നതരിലേക്കാണ് പോറ്റി വിരല്‍ചൂണ്ടിയത്. കൊള്ള നടത്തിയത് രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുമായുള്ള ബന്ധം മറയാക്കിയെന്ന് പോറ്റി വെളിപ്പെടുത്തി. ഇന്നലെ പോറ്റിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിര്‍ണായക രേഖകള്‍ ലഭിച്ചതായാണ് സൂചന. കേസില്‍ മറ്റൊരു പ്രതിയായ മുരാരി ബാബുവിന്റെ അറസ്റ്റിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ് എസ്‌ഐടി.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പിന്തള്ളി, സസ്പെന്‍ഷനിലുള്ള ദേവസ്വം ഡെപ്യൂട്ടി കമ്മിഷണര്‍ ബി. മുരാരി ബാബു ഒന്നാംപ്രതിയായേക്കുമെന്നും സൂചനകളുണ്ട്. കേസിനാസ്പദമായ സ്വര്‍ണക്കടത്ത് നടക്കുമ്പോള്‍ ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ശബരിമലയില്‍ മാത്രമല്ല, ഏറ്റുമാനൂരും വൈക്കവും ഉള്‍പ്പെടെ മുരാരി ബാബു ജോലിചെയ്ത ക്ഷേത്രങ്ങളിലെല്ലാം വന്‍ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന സൂചനയാണ് പ്രത്യേകാന്വേഷണസംഘത്തിന് (എസ്.ഐ.ടി) ലഭിച്ചത്.

തിരുനക്കര പൂരവുമായി ബന്ധപ്പെട്ട് ആനയെഴുന്നള്ളിപ്പിന്റെ മറവിലും വെട്ടിപ്പ് നടന്നെന്ന വിവരം പുറത്തുവന്നു. ഇവയെല്ലാം ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിനൊപ്പം അന്വേഷണപരിധിയില്‍ വരുമോയെന്നു വ്യക്തമല്ല. ശബരിമലയില്‍ 2004-08 കാലയളവില്‍ കീഴ്ശാന്തിയുടെ പരികര്‍മിയായാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ രംഗപ്രവേശം. 1998-ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതാണെന്ന വിവരമടക്കം മനസിരുത്തിയായിരുന്നു സ്പോണ്‍സറെന്ന നിലയിലും വഴിപാടുകളുടെ ഇടനിലക്കാരനെന്ന നിലയിലുമുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍.

സ്പോണ്‍സറായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ മറയാക്കി തട്ടിപ്പ് നടത്തിയാല്‍ കുടുങ്ങില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു മുരാരിയടക്കമുള്ള അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍. ഡി. സുധീഷ്‌കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി എസ്. ജയശ്രീ, അസിസ്റ്റന്റ് എന്‍ജിനീയറായിരുന്ന കെ. സുനില്‍കുമാര്‍, ശബരിമല അഡ്മിനിസ്ട്രേ റ്റീവ് ഓഫീസര്‍മാരായി വിരമിച്ച എസ്. ശ്രീകുമാര്‍, മുന്‍ തിരുവാഭരണ കമ്മിഷണര്‍ കെ.എസ്. ബൈജു, ആര്‍.ജി. രാധാകൃഷ്ണന്‍, മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ വി.എസ്. രാജേന്ദ്രപ്രസാദ്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. രാജേന്ദ്രന്‍ നായര്‍, തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റുള്ളവര്‍.

 



ദ്വാരപാലകശില്‍പ്പങ്ങള്‍ സ്വര്‍ണം പൂശി സമര്‍പ്പിക്കാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റി തയാറാണെന്നും അതിന് അനുവാദം നല്‍കാവുന്നതാണെന്നും ചൂണ്ടിക്കാട്ടി മുരാരി ബാബുവാണ് എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്. തുടര്‍ന്ന്, സ്വര്‍ണം പൂശലിന് അനുവാദം തേടി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാര്‍ 2019 ജൂണ്‍ 18-ന് ദേവസ്വം ബോര്‍ഡിനു കത്ത് നല്‍കി. അതിലും ചെമ്പുപാളികളും തകിടുകളും എന്നാണ് പരാമര്‍ശിച്ചത്.

മുരാരി ബാബുവും സുധീഷ്‌കുമാറും 1998-നു മുമ്പ് ദേവസ്വം ബോര്‍ഡില്‍ ജോലിക്കു കയറിയവരാണ്. ശബരിമല ശ്രീകോവില്‍ വ്യവസായി വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞുനല്‍കിയ വിവരം ഇവര്‍ക്കറിയാമായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ കരുവാക്കി സ്വര്‍ണം തട്ടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. താന്‍ സ്പോണ്‍സര്‍ഷിപ് ഏറ്റെടുത്ത് സന്നിധാനത്ത് എത്തിയപ്പോള്‍ മുതല്‍ സ്വര്‍ണക്കൊള്ളയുടെ ആസൂത്രണം തുടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ക്കടക്കം അതില്‍ പങ്കുണ്ടെന്നുമാണ് പോറ്റിയുടെ മൊഴി. മുരാരി ബാബുവിനു പിന്നില്‍ പല ഉന്നതരുമുള്ളതായി എസ്.ഐ.ടി. സംശയിക്കുന്നു

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊസാംബിക്കിലെ ബെയ്റ തുറമുഖത്തെ എണ്ണക്കപ്പലിൽ ബോട്ടിടിച്ച് കടലിൽ മെക്കാനിക്കൽ എൻജിനീയറെ കാണാതായി  (2 minutes ago)

പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററും, ഫിറ കുവൈറ്റും സംയുക്തമായി സൗജന്യ ലീഗൽ ക്ലിനിക്‌ സംഘടിപ്പിക്കുന്നു...  (19 minutes ago)

കഴക്കൂട്ടത്ത് ഐടി വനിതയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം; തമിഴ്‌നാട് സ്വദേശിയായ പ്രതി പിടിയിൽ...  (24 minutes ago)

 പ്രൊഫ: ടി ജെ ചന്ദ്രചൂഡന്‍റെ സ്മരണക്കായി....  (32 minutes ago)

ബസ് മണൽത്തിട്ടയിൽ ഇടിച്ച് മറിഞ്ഞ് അപകടം...  (54 minutes ago)

ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ടിക് ടോക്കറുമായ റൊമൈസ സയീദ് വാഹനാപകടത്തിൽ മരിച്ചു...  (1 hour ago)

സ്വർണ വിലയിൽ മാറ്റമില്ല  (1 hour ago)

പ്രാദേശിക വാഹനങ്ങൾക്കുള്ള സൗജന്യയാത്രാ പാസ് പുതുക്കാൻ വൻ തിരക്ക്  (1 hour ago)

കീഴ്‌ത്താടി വിട്ടുപോയി വായയടയ്ക്കാൻ കഴിയാത്ത അവസ്ഥയിലായ...  (2 hours ago)

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കൊലപ്പെടുത്തി  (2 hours ago)

ശബരിമലയിലെ ആധാരം ഉണ്ണിക്കൃഷ്ണന്റെ വീട്ടിൽ..? നിലവറ ഇടിച്ച് നിരത്തി SIT സ്വർണം തൂക്കി ..!ആശുപത്രിയിൽ..!  (2 hours ago)

കോലി പുറത്ത്....ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.  (2 hours ago)

ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി  (2 hours ago)

പാലക്കാട് വളഞ്ഞ് നാളെ രാഹുലിന്റെ അറസ്റ്റ്..! ബഹ്‌റൈനിൽ നിന്ന് മുഖ്യന്റെ നീക്കം..ലക്ഷ്യം ദേ ഇത്  (2 hours ago)

Malayali Vartha Recommends