പള്ളുരുത്തി സെന്റ് റീത്താസിലെ ഹിജാബ് വിവാദം.. കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ലെന്ന് കുടുംബം..ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനം..

കേരളത്തിൽ ഏറെ വിവാദമായ ഹിജാബ് വിഷയത്തിൽ തീരുമാനമായി കുട്ടിയുടെ കുടുംബം . പള്ളുരുത്തി സെന്റ് റീത്താസിലെ ഹിജാബ് വിവാദത്തിൽ കുട്ടിയെ ഉടൻ സ്‌കൂൾ മാറ്റില്ലെന്ന് കുടുംബം. ഹൈക്കോടതിയുടെ നിലപാട് കൂടി അറിഞ്ഞശേഷമായിരിക്കും തുടര്‍ തീരുമാനമെന്നും കുടുംബം അറിയിച്ചു. ഹർജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കും.
സ്കൂൾ അധികൃതർ നൽകിയ ഹർജിയിൽ വിദ്യാർത്ഥിനിയുടെ കുടുംബത്തെ കക്ഷി ചേർത്തിട്ടുണ്ട്. ഹൈക്കോടതി വിധി വരുന്ന വെള്ളിയാഴ്ച വരെ കുട്ടിയെ സ്കൂളിലേക്ക് അയക്കില്ലെന്ന് രക്ഷിതാക്കൾ അറിയിച്ചു. നേരത്തെ, സ്കൂളിൽ തുടരാൻ മകൾക്ക് താൽപര്യമില്ലെന്നും ഉടൻ സ്കൂൾ മാറ്റുമെന്നും പിതാവ് സൂചിപ്പിച്ചിരുന്നു. ഹിജാബ് ധരിക്കാതെ സ്കൂളിൽ വരാമെന്ന് സമ്മതപത്രം നൽകിയാൽ വിദ്യാർത്ഥിനിക്ക് തുടർന്നും പഠിക്കാമെന്ന നിലപാടാണ് വിഷയത്തിൽ സ്കൂൾ മാനേജ്മെന്റ് സ്വീകരിച്ചത്.
വിദ്യാർത്ഥിനി ഹിജാബ് ധരിക്കുന്നതിനെ സ്കൂൾ എതിർക്കുകയും രണ്ട് ദിവസത്തെ അവധി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഒക്ടോബർ 10 ന്, തീരുമാനത്തെ ചോദ്യം ചെയ്ത് വിദ്യാർത്ഥിയുടെ മാതാപിതാക്കൾ സ്കൂളിൽ എത്തിയിരുന്നു. വിവാദത്തെ തുടർന്ന് സ്കൂളിന് പോലീസ് സംരക്ഷണം നൽകാൻ കേരള ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
കൊച്ചി പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥിനിക്ക് ഏത് സ്കൂളിലും പ്രവേശനം നേടാൻ അവസരമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വ്യക്കമാക്കിയിരുന്നു. ഹിജാബിൽ വിട്ട് വീഴ്ചയില്ലെന്ന സ്കൂൾ മാനേജ്മെന്റ് നിലപാട് അസഹിഷ്ണുതയുടെ ഉദാഹരണമെന്നും ഇതിനെതിരെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.
https://www.facebook.com/Malayalivartha