കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

കരൂർ ദുരന്തം നടന്ന് ആഴ്ചകൾ പിന്നിടുമ്പോൾ പറഞ്ഞ വാക്ക് പാലിച്ച് വിജയ് . കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും. പോലീസിന്റെ അനുമതി തേടിയിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രതികരണം വൈകുന്നതിനാലാണ് വിജയുടെ സന്ദര്‍ശനം നീണ്ടുപോകുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്. ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍ പറയുന്നു.
സെപ്തംബര്‍ 27ന് കരൂരില്‍ വിജയ് നടത്തിയ റാലിക്കിടെയാണ് തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ചത്. ഈ പശ്ചാത്തലത്തില്‍ വിജയ് സംസ്ഥാനതല യാത്ര നിര്‍ത്തിവച്ചിരുന്നു. പോലീസ് അനുമതി ലഭിച്ചാല്‍ വിജയ് ഉടന്‍ കരൂര്‍ സന്ദര്‍ശിക്കും. അതിന് ശേഷം ടിവികെയുടെ സംസ്ഥാനതല യാത്ര ആരംഭിക്കാനുള്ള ശ്രമം തുടങ്ങും. ഇതിനിടെയാണ് വിജയ് ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ കൈമാറിയത്...മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ വീതം നല്‍കുമെന്ന് വിജയ് ദുരന്തമുണ്ടായ ഉടനെ പ്രഖ്യാപിച്ചിരുന്നു.
39 കുടുംബങ്ങള്‍ക്ക് ഇന്നലെ പണം കൈമാറി. ബാങ്ക് അക്കൗണ്ടില്‍ പണം ക്രെഡിറ്റ് ആയി എന്ന് ടിവികെ നേതാക്കള്‍ സൂചിപ്പിച്ചു. അതേസമയം, രണ്ട് കുടുംബങ്ങള്‍ക്ക് പണം വൈകാതെ കൈമാറും. ചില നടപടിക്രമങ്ങള്‍ കൂടി ബാക്കിയുണ്ട് എന്നാണ് വിവരം. 39 കുടംബങ്ങള്‍ക്കായി 7.8 കോടി രൂപയാണ് ടിവികെ ഇപ്പോള്‍ കൈമാറിയിട്ടുള്ളത്. പരിക്കേറ്റവര്‍ക്ക് ചികില്‍സാ സഹായം നല്‍കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.
പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് പ്രഖ്യാപിച്ചിരുന്നത്. കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്ക് സഹായം ചെയ്യുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു. എല്ലാം നടപ്പാക്കുമെന്ന് ടിവികെ അറിയിച്ചു.ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ടിവികെ പ്രവര്‍ത്തകര്‍ ദീപാവലി ആഘോഷിക്കില്ല. ആഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ വിജയ് പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.
കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. സിബിഐ അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല. ഡിസംബര്‍ മുതല്‍ വീണ്ടും വിജയ് രാഷ്ട്രീയത്തില്‍ സജീവമാകും.വീണ്ടും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ എങ്ങനെയായിരിക്കും വിജയ്ക്ക് ജനം നൽകുന്ന സ്വീകാര്യത എന്നുള്ളതും ഒരു ചോദ്യമാണ് .
https://www.facebook.com/Malayalivartha