ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു

കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. 17 ന് പുലര്‍ച്ചയാണ് പരാതി ലഭിച്ചതെന്നും ശനിയാഴ്ച തന്നെ പ്രതിയിലേക്ക് എത്തുന്ന വിവരങ്ങള്‍ ലഭിച്ചുവെന്നും ഡിസിപി ടി. ഫറാഷ് പറഞ്ഞു.
പ്രതി കുറ്റസമ്മതം നടത്തിയതായും തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തതെന്നും ഡിസിപി പറഞ്ഞു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായാണ് തിരുവനന്തപുരത്ത് എത്തിയതെന്ന് ഡിസിപി ഫറാഷ് പറയുന്നു.
സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. അതിജീവിത ഇയാളെ തിരിച്ചറിയേണ്ടതുണ്ട്. വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തുന്നത്. കോടതിയില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തും. പ്രതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുന്നത് അന്വേഷണത്തെ ബാധിക്കും.
കഴക്കൂട്ടം കേന്ദ്രീകരിച്ചു പട്രോളിങ് നടത്തുന്നുണ്ടെന്നും, എല്ലാ ഹോസ്റ്റലുകളിലും കൃത്യമായ റജിസ്റ്റര്‍ വേണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിസിപി പറഞ്ഞു. രണ്ട് ദിവസം മുന്‍പാണ് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റല്‍ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചത്. ഉറക്കത്തിലായിരുന്ന യുവതിയെ ഇയാള്‍ ആക്രമിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha