കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടം; ഒരു മരണം ; മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 23 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടം. ഇടുക്കി കുമളിക്ക് സമീപം ചെളിയിൽ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. എറണാകുളത്ത് ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമുണ്ടായ ശക്തമായ മഴയും മിന്നൽ പ്രളയവും നഗരത്തിൽ കനത്തനാശം വിതച്ചു. കനത്ത മഴയിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത നാശനഷ്ടം. ഇടുക്കി കുമളിക്ക് സമീപം ചെളിയിൽ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. എറണാകുളത്ത് ശനിയാഴ്ച അർദ്ധരാത്രിക്ക് ശേഷമുണ്ടായ ശക്തമായ മഴയും മിന്നൽ പ്രളയവും നഗരത്തിൽ കനത്തനാശം വിതച്ചു.
കുമളിക്ക് സമീപം വെള്ളാരംകുന്നിൽ ശനിയാഴ്ച രാത്രി പത്തരയ്ക്കു നടന്ന അപകടത്തിൽ പറപ്പള്ളിൽ തോമസാണ് (തങ്കച്ചൻ, 66) മരിച്ചു. ചായക്കട അടച്ച് വീട്ടിലേക്ക് പോകുന്നതിനിടെ മത്തൻകട ഭാഗത്തുവച്ച് സ്‌കൂട്ടർ നിയന്ത്രണംവിട്ട് റോഡിലേക്ക് ഇടിഞ്ഞു കിടന്ന മണ്ണിലേക്ക് മറിഞ്ഞു. കനത്ത മഴയായതിനാൽ ചെളിയിൽ അകപ്പെട്ട തോമസിന് എഴുന്നേൽക്കാനായില്ല. ഇതുവഴി എത്തിയ കാർ യാത്രക്കാരാണ് തല ചെളിയിൽ കുടുങ്ങിയ നിലയിൽ തോമസിനെ കണ്ടത്. ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കനത്ത മഴയിൽ പൂവത്തിപ്പൊയിൽ, ഡീസന്റ്കുന്ന്, രണ്ടാംപാടം തുടങ്ങിയ പ്രദേശങ്ങളിലെ 93 വീടുകളിലാണ് വെള്ളം കയറി നാശനഷ്ടം സംഭവിച്ചത്. അറുപതോളം കിണറുകൾ ഉപയോഗിക്കാൻ പറ്റാതെയായിട്ടുണ്ട്. ആറു വീടുകളുടെ ചുറ്റുമതിലുകളും തകർന്നു. പൂവത്തിപ്പൊയിലിലെ പുളിയക്കോടൻ കരീമിന്റെ ഫാമിൽ 2,200 കോഴികളും ഇല്ലിക്കൽ ഫിറോസിന്റെ ഫാമിൽ ആയിരം കോഴികളും, ഫാമിനുള്ളിൽ വെള്ളം കയറിയതിനെ തുടർന്ന് ചത്തു. ചാക്കുകണക്കിനു കോഴിത്തീറ്റയും ഒലിച്ചുപോയി. ഷെഡുകളും തകർച്ച നേരിട്ടു. കരീമിന് മൂന്നു ലക്ഷം രൂപയുടെയും ഫിറോസിന് ഒരു ലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചിട്ടുണ്ട്. വീടുകളിൽനിന്നു വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഫർണിച്ചർ ഉൾപ്പെടെയുള്ളവ ഒഴുകിപ്പോയി. ടിവി, ഫ്രിജ്, വാഷിങ് മെഷീൻ, വീട്ടുമുറ്റത്തു നിർത്തിയിട്ടിരുന്ന വാഹനങ്ങൾ ഇവയ്ക്കെല്ലാം വെള്ളം കയറി കേടുപാടുകൾ സംഭവിച്ചു. മിക്ക കുടുംബങ്ങൾക്കും ഇനി വീടുകളിൽ താമസം തുടങ്ങണമെങ്കിൽ ആദ്യം മുതൽ എല്ലാ സാധനങ്ങളും വാങ്ങണം. വഴിക്കടവ് വനത്തിൽനിന്ന് ഒഴുകിയെത്തുന്ന അത്തിത്തോട് കരകവിഞ്ഞെത്തിയാണ് പ്രദേശത്തെ വെള്ളത്തിൽ മുക്കിയത്.
13 ഷട്ടറുകളും തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നില്ല. 139.15 അടിയാണ് ജലനിരപ്പ്. സെക്കൻഡിൽ 9521 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 13 ഷട്ടറുകൾ 150 സെന്റിമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 8551 ഘനയടി ജലം പെരിയാറിലേക്ക് ഒഴുക്കുന്നുണ്ട്. സെക്കൻഡിൽ 1655 ഘനയടി ജലം ടണൽ വഴി തമിഴ്നാട് വൈഗ അണക്കെട്ടിലേക്കും കൊണ്ടുപോകുന്നുണ്ട്.
https://www.facebook.com/Malayalivartha