വടകരയില്‍ തുണിക്കടയിലെ ഡ്രസിങ് റൂമില്‍ കുടുങ്ങി മൂന്നുവയസ്സുകാരന്‍

കോഴിക്കോട് വടകരയില്‍ തുണിക്കടയുടെ ഡ്രസിങ് റൂമില്‍ കുടുങ്ങിയ മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാ സേന. ഇന്നലെ രാത്രി 9 നായിരുന്നു സംഭവം. മാതാപിതാക്കളോടൊപ്പം തുണിക്കടയില്‍ എത്തിയ മംഗലാട് സ്വദേശി 3 വയസ്സുകാരന്‍ അബദ്ധത്തില്‍ ഡ്രസിങ് റൂമില്‍ അകപെടുകയായിരുന്നു.
ഉടന്‍ തന്നെ മാതാപിതാക്കളും കടയിലെ ജീവനക്കാരും കുട്ടിയെ പുറത്തെടുക്കാന്‍ നോക്കിയെക്കിലും അടഞ്ഞുപോയ വാതില്‍ പുറത്തുനിന്നു തുറക്കാനും സാധിച്ചില്ല. തുടര്‍ന്ന് ഉടന്‍ തന്നെ അഗ്‌നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ആര്‍.ദീപക്കിന്റെ നേതൃത്വത്തില്‍ എത്തിയ സംഘം ഡോര്‍ ബ്രേക്കിങ് സംവിധാനം ഉപയോഗിച്ച് വാതില്‍ തുറന്ന് കുട്ടിയെ പുറത്തെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























