വർക്കല അയിരൂരിൽ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി...

വർക്കല അയിരൂരിൽ ഓടയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഇലകമൺ പഞ്ചായത്തിന് സമീപമുള്ള പാലത്തിന് താഴെ മൃതദേഹം കണ്ടത്. പ്രദേശവാസിയായ വിനോദ്(42) ആണ് മരിച്ചത്.
തിട്ടയിൽ ഓടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. രാവിലെ മുതൽ ഓടയിൽ നിന്നും രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് തൊഴിലുറപ്പ് തൊഴിലാളികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്.
വിവരമറിഞ്ഞ് ഉച്ചയോടെ പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. ഇദ്ദേഹം വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചു വന്നത്. ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണ്. മരണകാരണം വ്യക്തമല്ല. അയിരൂർ പൊലീസ് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha


























