കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...

നെയ്യാറ്റിൻകരയിലെ ഒരു വയസുകാരിയായ അദ്വൈതയുടെ കണ്ണുനിറഞ്ഞ കഥയാണ് ഇപ്പോൾ മലയാളികളുടെ ഹൃദയം തൊടുന്നത്. കരയുമ്പോൾ കണ്ണ് പുറത്തേക്ക് വരുന്നതെന്ന അപൂർവരോഗം ബാധിച്ച ഈ കുഞ്ഞിന്റെ ചികിത്സയ്ക്കായി ലോകമെമ്പാടുമുള്ള മലയാളികൾ കൈകോർക്കുകയാണ്. ഈ മനുഷ്യസ്നേഹത്തിന്റെ നീരൊഴുക്കിൽ പുതിയൊരു കരുതലായി എത്തിയിരിക്കുന്നു ലുലു ഗ്രൂപ്പ് ചെയർമാൻ എം. എ. യൂസഫ് അലി. അദ്വൈതയുടെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ നൽകുമെന്ന് യൂസഫ് അലി പ്രഖ്യാപിച്ചു.
നെയ്യാറ്റിൻകര വെൺപകൽ സ്വദേശികളായ സായികൃഷ്ണന്റെയും സജിനിയുടെയും മകളായ അദ്വൈതയ്ക്ക് വേണ്ട ചികിത്സയ്ക്കായി സഹായഹസ്തങ്ങൾ നീളുകയാണ്. സോഷ്യൽ മീഡിയയിലൂടെയും നിരവധി മലയാളികൾ കുഞ്ഞിന്റെ ചികിത്സാ ചെലവിനായി തങ്ങളുടെ പങ്ക് വഹിക്കുകയാണ്.അദ്വൈതയുടെ കണ്ണുകളിൽ നിന്ന് ഇപ്പോൾ പ്രതീക്ഷയുടെ വെളിച്ചമാണ് പരത്തുന്നത്.
https://www.facebook.com/Malayalivartha
























