Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...


പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങൾ...


അതിശക്തമായ മഴ..തെക്ക് പടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു..അടുത്ത 36 മണിക്കൂറിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും..ചൊവ്വാഴ്ചയും ബുധനാഴ്ചയും മഴയിൽ വർധനവ് ഉണ്ടാകും..


കരഞ്ഞാല്‍ നേത്രഗോളങ്ങള്‍ പുറത്തേയ്ക്ക് വരുന്ന അപൂർവ രോഗം; അദ്വൈതയ്ക്ക് ആയുസ്സ് കൊടുക്കുന്ന കരുതൽ: യൂസഫ് അലി 10 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു...


ടെക്നോപാർക്ക് പീഡനക്കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; സ്ത്രീകളെ പീഡിപ്പിക്കുന്നതും, മോഷണം നടത്തുന്നതും പ്രതിയുടെ സ്ഥിരം രീതി: ഷാഡോ പോലീസ് കാടുകയറിയ സ്ഥലത്ത് പ്രതിയെ കണ്ടെത്തുമ്പോൾ ഒപ്പം മറ്റൊരു സ്ത്രീയും...

കുത്തക ഭീമന്മാരെ വളര്‍ത്തി പാവപ്പെട്ടവന്റെ വയത്തടിക്കുന്നോ ; ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പിണറായിയെ വളഞ്ഞ് ജനം ഇരച്ചുകയറി !! പ്രതിഷേധക്കാരെ അടിച്ചൊതുക്കി പോലീസിന്റെ നരനായാട്ട്; ഇത്തരം പ്രതിഷേധ പ്രഹസനങ്ങള്‍ അംഗീകരിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി

21 OCTOBER 2025 04:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക്കെ അന്തം കമ്മി അണികളോട് മതി പഠിക്കാന്‍ വരുന്ന പിള്ളേരുടെ അടുത്ത് വെളച്ചിലെടുക്കരുതേ...നേതാവിന്റെ നെഞ്ചത്തോട്ട് കയറി പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍

നല്ല കാര്യത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അതിന്റെ ഭാഗമാവുക : വ്യാപാരികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

46 ആയുഷ് ആശുപത്രികളില്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍; മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍

ഉദ്ഘാടനം നടത്തി അങ്ങേര് പൊടിയും തട്ടിപ്പോകും വയറ്റത്തടി കിട്ടുന്നത് ഞങ്ങള്‍ക്കാണ്. കുത്തക ഭീമന്മാര്‍ക്ക് മാര്‍ക്കറ്റ് എഴുതി വിറ്റിട്ട് പാവപ്പെട്ട തൊഴിലാളിക്കെന്ന് വീമ്പടിക്കാന്‍ നാണമില്ലേ. കോഴിക്കോട് പാളംയം മാര്‍ക്കറ്റ് ഉദ്ഘാടനത്തിന് എത്തിയ പിണറായിയെ വളഞ്ഞ് തൊഴളിലാളികള്‍ ഇരച്ചുകയറി. പോലീസ് ലാത്തിയുമായ് പാഞ്ഞ് തൊഴിലാളികളെ അടിച്ചൊതുക്കി. ഉദ്ഘാടന മാമാങ്കം നടത്തി പാവപ്പെട്ട തൊഴിലാളിക്കായുള്ള വികസനമെന്ന് തള്ളാന്‍ വന്ന പിണറായിയെ പൊളിച്ചടുക്കി തൊഴിലാളികള്‍. കോഴിക്കോട് പാളയം മാര്‍ക്കറ്റിെന വിറപ്പിച്ചായിരുന്നു തൊഴിലാളികളുടെ സമരം. പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്കാണ് മാറ്റിയത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് പിണറായി എത്തിയത്. പുറത്ത് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ അകത്ത് മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്.

മുപ്പത്തിയഞ്ചര വര്‍ഷത്തേക്ക് പഴംപച്ചക്കറി മാര്‍ക്കറ്റിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും നടത്തിപ്പ് ചുമതല കാഡ്‌കോയ്ക്കാണ്. ഇതിന് വര്‍ഷംതോറും നിശ്ചിത വാടക കോര്‍പറേഷനു നല്‍കണം. ഇതില്‍ വലിയ അട്ടിമറി ഉണ്ടെന്നാണ് തൊഴിലാളികളും ഒരരുകൂട്ടം വ്യാപാരികളും പറയുന്നത്. സിപിഎമ്മുകാര്‍ക്ക് വേണ്ടപ്പെടട്വരുടെ കൈകളിലേക്കാണ് മാര്‍ക്കറ്റ് എത്തുന്നത്. അഴര്‍ തീരുമാനിക്കും അവിടെ എന്ത് നടക്കണമെന്ന്. തൊഴിലാളികള്‍ക്കും വ്യാപാരികള്‍ക്കും ഇരുട്ടടിയാണ് ഈ പരിപാടിയെന്ന് പ്രതിഷേധക്കാര്‍ പറയുന്നു. കോര്‍പറേറ്റുകളെ തീറ്റിച്ചിട്ട് പാവപ്പെട്ടവന്റെ നെഞ്ചത്തടിക്കുകയാണ് ഈ സര്‍ക്കാരും കോര്‍പറേഷനുമെന്നും തൊഴിലാളികള്‍ പൊട്ടിത്തെറിക്കുന്നു. കോഴിക്കോടിന്റെ പൈതൃകമായ മാര്‍ക്കറ്റ് ഇവിടെ നിന്ന് മാറ്റാന്‍ അനുവദിക്കരുതെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. യാതൊരു സൗകര്യവും ഇല്ലാതെയാണ് കല്ലുംത്താംകടവില്‍ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഒരു കാരണവശാലും അങ്ങോട്ട് പോകുന്ന പ്രശ്‌നമില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. അത് കോര്‍പ്പറേഷന്‍ കെട്ടിടമല്ല. കുത്തക ഭീമന് 35 വര്‍ഷത്തെ കാലാവധിക്കാണ് കൊടുത്തിരിക്കുന്നത്. വാടകയും കച്ചവടക്കാരേയും നിശ്ചയിക്കുന്നത് കുത്തക ഭീമന്മാരണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. മുഖ്യമന്ത്രി ഉദ്ഘാടനത്തിന് എത്തിയതും കരിദിനം ആചരിച്ചുള്ള പ്രതിഷേധമാണ് തൊഴിലാളികള്‍ നടത്തിയത്. പാളയം മാര്‍ക്കറ്റ് കല്ലുംത്താം കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിച്ച് വ്യാപാരിവ്യവസായി സമിതിയുടെ പ്രകടനം കടന്നുപോയിരുന്നു. ഇതിനിടെയാണ് പ്രിതിഷേധക്കാരും പോലീസും തമ്മില്‍ ഉന്തുംതള്ളും ഉണ്ടായത്.

സമരക്കാരെ അടിച്ചൊതുക്കിയ പോലീസ് നടപടിക്ക് കൈയ്യടിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച ശേഷം പിണറായി വിജയന്റെ പ്രസംഗം പ്രതിഷേധം എന്തുവന്നാലും ചെയ്യാനുള്ളത് ചെയ്യും എന്ന മട്ടിലായിരുന്നു. നല്ലത് അംഗീകരിക്കാന്‍ ചിലര്‍ക്ക് പ്രയാസമുണ്ടെന്നും അതാണ് ഇവിടെ ഇപ്പോള്‍ കാണുന്നതെന്നും അതൊന്നും അംഗീകരിക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരുപാട് നാടകങ്ങള്‍ കാണേണ്ട സാഹചര്യമാണുള്ളത്. പ്രതിഷേധക്കാരുടെ കൂടെ നിന്നവരില്‍ ചിലര്‍ ഇപ്പോഴില്ല. എന്താണ് നല്ല കാര്യത്തെ അംഗീകരിക്കാത്തത്? എന്താണ് ഇതിനുപിന്നിലെ ചേതോവികാരം? നാടിന് ഗുണം ചെയ്യുന്ന കാര്യം അംഗീകരിക്കേണ്ടത് അല്ലേ? മത്സരം തെരഞ്ഞെടുപ്പില്‍ മാത്രമാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വികസനത്തെ പിന്തുണക്കണം. പ്രതിപക്ഷം ഉദ്ഘാടന പരിപാടിയില്‍ നിന്നും വിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് ലീഗ് അംഗങ്ങള്‍ ആരുമില്ല. സ്ഥലം എംപിയും പരിപാടിയില്‍ ഇല്ല. എല്ലാകാര്യത്തെയും എതിര്‍ക്കുന്നത് ആണോ പ്രതിപക്ഷം. നല്ല കാര്യങ്ങള്‍ക്ക് പിന്തുണ നല്‍കണം. കണ്‍മുന്നിലുള്ള നേട്ടങ്ങള്‍ പ്രതിപക്ഷം കണ്ടില്ലെന്ന് നടിക്കുകയാണ്. ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷം തിരുത്തുമെന്ന് കരുതുന്നില്ല. അത് ജനങ്ങള്‍ മനസിലാക്കുമെന്നും ഈ പദ്ധതി സംസ്ഥാനത്തിന് മാതൃകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിഷേധം നടത്തുന്ന കച്ചവടക്കാരും തൊഴിലാളികളുമായും വീണ്ടും ചര്‍ച്ച നടത്തുമെന്ന് ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് പറഞ്ഞു. പാളയം മാര്‍ക്കറ്റ് നിന്നും ഇവിടേക്ക് വരുമ്പോള്‍ പ്രശ്‌നങ്ങള്‍ തീരും. എന്തിനാണ് പ്രതിഷേധമെന്ന് അറിയില്ല. നഗരം വികസിക്കണം അതിനാണ് പദ്ധതിയെന്നും മുസാഫര്‍ അഹമ്മദ് പറഞ്ഞു.

കല്ലുത്താന്‍ കടവിലേക്ക് മാര്‍ക്കറ്റ് മാറ്റുന്നതില്‍ പ്രതിഷേധിച്ച് മാസങ്ങളായ് കോഴിക്കോടിനെ വിറപ്പിക്കുന്ന സമരങ്ങളാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നടക്കുന്നത്. എല്ലാ എതിര്‍പ്പുകളും അടിച്ചൊതുക്കി കെട്ടിടം നിര്‍മ്മാണം നടന്നത്. 2005ലാണ് കല്ലുത്താന്‍കടവ് കോളനിയിലെ താമസക്കാരെ പുതിയ ഫ്‌ലാറ്റ് നിര്‍മിച്ച് മാറ്റാനും ഈ സ്ഥലത്ത് പുതിയ പഴം പച്ചക്കറി മാര്‍ക്കറ്റ് പണിയാനും തീരുമാനിച്ചത്. 2009ല്‍ തറക്കല്ലിട്ടു. എന്നാല്‍ പദ്ധതിക്കെതിരെ തുടക്കത്തില്‍ തന്നെ പ്രതിഷേധവുമായി മാര്‍ക്കറ്റിലെ തൊഴിലാളികള്‍ രംഗത്തെത്തിയിരുന്നു. കല്ലുത്താന്‍കടവില്‍ വാഹനങ്ങള്‍ എത്തുന്നതിനും മറ്റും മതിയായ സൗകര്യമില്ലെന്നും കച്ചവടം ലഭിക്കില്ലെന്നുമായിരുന്നു വ്യാപാരികളുടെ പക്ഷം. തങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുന്ന പരിപാടിയാണിതെന്നും. കുത്തക മുതലാളിമാരെ കൊഴുപ്പിക്കാന്‍ വേണ്ടിയാണ് ഈ പദ്ധതിയെന്നും തൊഴിലാളികളും ഒരുകൂട്ടം വ്യാപാരികളും തുറന്നടിച്ചിരുന്നു.

പഴയ പാളയം മാര്‍ക്കറ്റിനെ അപേക്ഷിച്ച് ഏറെ സൗകര്യങ്ങളോട് കൂടിയാണ് കല്ലുത്താന്‍ കടവിലെ ന്യൂ പാളയം മാര്‍ക്കറ്റെന്ന് മേയര്‍ ബീന ഫിലിപിന്റെ വാദം. അഞ്ചരയേക്കറോളം വരുന്ന സ്ഥലത്ത് കല്ലുത്താന്‍ കടവ് ഡെവലപ്‌മെന്റ് സൊസൈറ്റിയാണ് 100 കോടിയോളം രൂപ ചെലവഴിച്ച് കെട്ടിടം നിര്‍മ്മിച്ചത്. ആറ് ബ്ലോക്കുകളായിട്ടാണ് മാര്‍ക്കറ്റുള്ളത്. പ്രധാന ബ്ലോക്കിന്റെ മുകള്‍ഭാഗത്തുള്‍പ്പെടെ സജ്ജീകരിച്ചിരിക്കുന്ന പാര്‍ക്കിംഗില്‍ ഒരേസമയം 500 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. മൂന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിച്ചിരിക്കുന്ന സമുച്ചയത്തില്‍ 300 ഓളം ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍ ഷോപ്പുകളാണ്. ഇതിനു പുറമെ അനുബന്ധ കച്ചവടക്കാര്‍ക്കും സൗകര്യമുണ്ട്. പാളയം മാര്‍ക്കറ്റ് അവിടെ നിന്ന് മാറ്റുന്നതിന്റെ ഭാഗമായി തൊഴില്‍രഹിതരാവാനിടയുള്ള പാളയത്തെ ഉന്തുവണ്ടി പെട്ടിക്കട കച്ചവടക്കാരെ കൂടി മാര്‍ക്കറ്റിന്റെ ഭാഗമാക്കും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് വിനോദത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ശീതീകരിച്ച സംവിധാനവും വിശ്രമകേന്ദ്രം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. മുന്നൂറിലധികം കടമുറികളില്‍ താഴത്തെ നിലയിലെ 153 കടമുറികളാണ് മാര്‍ക്കറ്റിലുള്ളവര്‍ക്ക് നല്‍കിയത്. കോര്‍പ്പറേഷന്‍ പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍ നടപ്പാക്കിയ ആദ്യത്തെ ബൃഹദ് പദ്ധതിയാണ് യാഥാര്‍ത്ഥ്യമാകുന്നത്. നഗരഹൃദയമായ പാളയത്തെ ജനത്തിരക്കും ഗതാഗത തടസങ്ങളും കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാളയം മാര്‍ക്കറ്റ് കല്ലുത്താന്‍ കടവിലേക്ക് മാറ്റുന്നതിനുള്ള പദ്ധതി ആവിഷ്‌കരിച്ചതെന്നും ബീന ഫിലിപ്പ് പറയുന്നു.

ഇവിടെ മുന്നൂറിലധികം കടമുറികള്‍ ഉണ്ടെങ്കിലും 153 കടമുറികള്‍ മാത്രമാണ് പാളയം മാര്‍ക്കറ്റിലുള്ളവര്‍ക്കു നല്‍കുക. ഇത് കെട്ടിടത്തിന്റെ താഴെ നിലയിലാണ്. പുതിയപാലം റോഡിന്റെ ഇരുവശത്തുമായുള്ള രണ്ടു കെട്ടിടങ്ങളാണുള്ളത്. പ്രധാന റോഡില്‍ നിന്ന് കയറിവരുന്ന ഒന്നാം നിലയിലടക്കമുള്ള മറ്റു കടമുറികള്‍ മറ്റു കച്ചവടങ്ങള്‍ക്കായി വ്യാപാരികള്‍ക്ക് കാഡ്‌കോ വാടകയ്ക്ക് കൊടുക്കും. കല്ലുത്താന്‍ കടവ് ഫ്‌ലാറ്റിലേക്കുള്ള റോഡിനു വീതി കൂട്ടാന്‍ സ്ഥലം ഏറ്റെടുക്കാനൊരുങ്ങി കോര്‍പറേഷന്‍. കല്ലുത്താന്‍ കടവ് ജംക്ഷനില്‍നിന്ന് ഫ്‌ലാറ്റിലേക്കുള്ള റോഡിലൂടെ നിലവില്‍ വീതികുറഞ്ഞ വാഹനങ്ങള്‍ മാത്രമേ കടന്നുപോവൂ. ഇവിടെ അഞ്ചു മീറ്റര്‍ വീതിയിലേക്ക് റോഡ് വികസിപ്പിക്കാനാണ് ശ്രമം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ മലിനീകരണ നിയന്ത്രണത്തെച്ചൊല്ലി എഎപി സമ്മര്‍ദം ചെലുത്തിയെന്ന് പരിസ്ഥിതി മന്ത്രി  (3 minutes ago)

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ ടയര്‍ ഊരിത്തെറിച്ചു  (1 hour ago)

നാലാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍  (1 hour ago)

അഹമ്മദാബാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂമിയിടപാട് നടത്തി ലുലു ഗ്രൂപ്പ്  (1 hour ago)

സ്വന്തം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ ആധാറിലെ തെറ്റുകള്‍ തിരുത്താം  (1 hour ago)

നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക  (2 hours ago)

അഞ്ചാം ക്ലാസുകാരനെ പിവിസി പൈപ്പ് കൊണ്ട് മര്‍ദിച്ച് പ്രിന്‍സിപ്പല്‍  (2 hours ago)

നല്ല കാര്യത്തില്‍ എല്ലാവരും ഒത്തുചേര്‍ന്ന് അതിന്റെ ഭാഗമാവുക : വ്യാപാരികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍  (2 hours ago)

കുത്തക ഭീമന്മാരെ വളര്‍ത്തി പാവപ്പെട്ടവന്റെ വയത്തടിക്കുന്നോ ; ഉദ്ഘാടനം ചെയ്യാന്‍ എത്തിയ പിണറായിയെ വളഞ്ഞ് ജനം ഇരച്ചുകയറി !! പ്രതിഷേധക്കാരെ അടിച്ചൊതുക്കി പോലീസിന്റെ നരനായാട്ട്; ഇത്തരം പ്രതിഷേധ പ്രഹസനങ്ങള  (3 hours ago)

46 ആയുഷ് ആശുപത്രികളില്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍; മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍  (3 hours ago)

ഈ മാസം 24 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; സംസ്ഥാനത്തെ മഴയിലും ഇടിമിന്നലും ജാഗ്രത വേണമെന്ന് മന്ത്രി...  (3 hours ago)

46 ആയുഷ് ആശുപത്രികളില്‍ ഫിസിയോതെറാപ്പി യൂണിറ്റുകള്‍; മുഴുവന്‍ സര്‍ക്കാര്‍ ഹോമിയോപ്പതി ആശുപത്രികളിലും ഫിസിയോതെറാപ്പി യൂണിറ്റുകള്‍  (3 hours ago)

തൃശൂരില്‍ താന്‍ നേരിട്ട ഒരു പ്രശ്‌നത്തെക്കുറിച്ച് എംഎല്‍എയോട് ഉര്‍വശി പറഞ്ഞത്  (3 hours ago)

തീരദേശത്ത് കനത്ത ജാഗ്രത!  (3 hours ago)

പത്തനംതിട്ടയിലെ എന്‍എസ്എസ് പരിപാടിയില്‍ മുഖ്യാതിഥിയായി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് കൃത്യമായ രാഷ്ട്രീയ സന്ദേശം; രാഹുലിനെ എങ്ങനെ നിയന്ത്രിക്കാമെന്നതിലേയ്ക്ക് നീങ്ങുന്ന സിപിഎമ്മിന്റെ അണിയറ നീക്കങ്ങ  (3 hours ago)

Malayali Vartha Recommends