തൃശൂരില്‍ താന്‍ നേരിട്ട ഒരു പ്രശ്നത്തെക്കുറിച്ച് എംഎല്‍എയോട് ഉര്‍വശി പറഞ്ഞത്

നടന് ടിജി രവിക്ക് ജന്മനാട് നല്കിയ അനുമോദന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകവെ എംഎല്‍എയോട് തൃശൂരില്‍ താന്‍ നേരിട്ട ഒരു പ്രശ്നത്തെക്കുറിച്ചും അതിന് പരിഹാരം കാണണമെന്നും അഭ്യര്‍ത്ഥിച്ച് നടി ഉര്‍വശി. മന്ത്രി കെ രാജനും ഐഎം വിജയനും നടന്മാരായ ഇന്ദ്രന്‍സും വിജയരാഘവനുമൊക്കെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
'ബഹുമാനപ്പെട്ട എംഎല്‍എ സംസാരിച്ചു. സ്കൂളൊക്കെ പണ്ടത്തേക്കാള്‍ വികസിച്ചു. ഞാന്‍ മുമ്പ് കണ്ടിട്ടുള്ള തൃശൂരിനേക്കാള്‍ എത്രയോ വികസിച്ചു. പക്ഷേ കുറേ നാളുകള്‍ക്ക് ശേഷം ഇവിടെ വന്നപ്പോള്‍ ബ്ലോക്കുകളുടെ നാടാണോ തൃശൂര്‍ എന്ന് എനിക്ക് തോന്നിയിരുന്നു. ആര്‍ക്കും പ്രയോജനമില്ലാതെ നിരങ്ങി നിരങ്ങി റോഡില്‍ കിടക്കുകയാണ്.
5.15ന് ഇറങ്ങിയതാണ്. വഴി കാണിക്കാന്‍ മുന്നിലൊരു വണ്ടിയുണ്ട്. ഗൂഗിള്‍ ചേച്ചി വേറെ ഏതോ വഴി കാണിക്കുന്നു. വെറുതെ കുത്തിയിരിക്കുകയാണ്. അതുകൊണ്ട് എം എല്‍ എ അദ്ദേഹത്തോട് പറയുകയാണ്, അടുത്ത പ്രാവശ്യം തൃശൂരില്‍ വരുമ്പോള്‍ വലിയ ബ്ലോക്കൊന്നുമില്ലാത്ത തൃശൂര്‍ കാണിച്ചുതരണം.' ഉര്‍വശി പറഞ്ഞു.
https://www.facebook.com/Malayalivartha
























