നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി !! ഇടുക്കി ഗവ. നഴ്‌സിങ് കോളജ് പൂട്ടിക്കുമെന്ന് സഖാവ് വര്‍ഗീസിന്റെ കൊലവിളി ; കോളേജ് പണിതത് വര്‍ഗീസിന്റെ തറവാട്ട് കാശില്‍ നിന്നാണോ പൂട്ടിക്കുമെന്ന് പറയാന്‍ !! വിരട്ടൊക്കെ അന്തം കമ്മി അണികളോട് മതി പഠിക്കാന്‍ വരുന്ന പിള്ളേരുടെ അടുത്ത് വെളച്ചിലെടുക്കരുതേ...നേതാവിന്റെ നെഞ്ചത്തോട്ട് കയറി പൊട്ടിച്ച് വിദ്യാര്‍ത്ഥികള്‍

കൊണ്ടുവന്നെങ്കില്‍ പൂട്ടിക്കാനും അറിയാം. നിനക്കൊക്കെ വേണേല്‍ പഠിച്ചാല്‍ മതി. ഇടുക്കി ഇടുക്കി ഗവ. നഴ്‌സിങ് കോളജിലെ വിദ്യാര്‍ത്ഥി സമരത്തെ കൊലവിളിച്ച് ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്ത വിദ്യാര്‍ഥികളോടും മാതാപിതാക്കളോടുമാണ് അന്തം കമ്മിയുടെ ഗുണ്ടായിസം. വെല്ലുവിളിച്ചത് മാത്രമേ സഖാവിന് ഓര്‍മ്മയുള്ളു പിള്ളേര് കേറി പൊട്ടിച്ചു. കൊണ്ടുവന്നത് തന്റെ തറവാട്ടില്‍ നിന്നാണോ അതോ പാര്‍ട്ടി ആപ്പീസില്‍ നിന്നോ. വിരട്ടൊക്കെ അന്തം കമ്മി അണികളോട് മതി. പഠിക്കാന്‍ വരുന്ന പിള്ളേരുടെ അടുത്ത് വെളച്ചിലും കൊണ്ട് വന്നാല്‍ നേതാവ് വിവരം അറിയും. ഇടുക്കിയുടെ മുഴുവന്‍ അട്ടിപ്പേറവകാശം തനിക്ക് ആരാടോ എഴുതി തന്നതെന്ന് കത്തുന്ന പ്രതിഷേധം. പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരമെന്ന് വാചകമടിക്കുന്നവന്മാരുടെ തനിക്കൊണം ജനം കണ്ടുകൊണ്ടിരിക്കുകയാണ്. നിന്നെയൊക്കെ പൊതുമധ്യത്തില്‍ ജനം ചൂലുംകെട്ടിന് അടിക്കുന്ന കാലം വിദൂരമല്ല ഓര്‍ത്തോയെന്നാണ് പിള്ളേര് വര്‍ഗീസ് സഖാവിനെ പഞ്ഞിക്കിടുന്നത്.
വിദ്യാര്‍ഥികളെ അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചത് കൂടാതെ സ്ഥാപനം പൂട്ടിക്കുമെന്ന ഭീഷണിയും സിപിഎം ജില്ലാ സെക്രട്ടറിയില്‍ നിന്നുമാണ്ടായി. എന്നിട്ടും ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല മുതിര്‍ന്ന നേതാക്കള്‍. കൊണ്ടുവന്ന കോളജ് പൂട്ടിക്കാനും പാര്‍ട്ടിക്കറിയാം.'' എന്ന് പറയാന്‍ താനാരാ വര്‍ഗീസേ. കോളേജ് പണിതത് തന്റെ കുടുംബത്തിലെ കാശിനാണോ. അതോ തന്റെയൊക്കെ പാര്‍ട്ടി ഫണ്ടില്‍ നിന്നെടുത്താണോ. ഇന്നാട്ടിലെ ജനങ്ങളുടെ നികുതി കാശിന് പണിത് കെട്ടിടം പൂട്ടിക്കാന്‍ അറിയാമെന്ന് പൊട്ടന്‍ കമ്മി കിടന്ന് തുള്ളുന്നു. അല്ലേലും തനിക്കും തന്റെ പാര്‍ട്ടിക്കും എല്ലാം പൂട്ടിക്കാനേ അറിയൂ. ആ ചുവന്ന കോണകം കൊണ്ട് കെട്ടിയാല്‍ ജനം പേടിക്കുമെന്ന് കരുതിയോ. വര്‍ഗീ് സഖാവൊക്കെ ഇമ്മാതിരി വിരട്ടുംകൊണ്ട് ഇറങ്ങിയാല്‍ മലയാളി കൈവെക്കുമെന്ന് കമ്മിയുടെ പിരിവെട്ടിക്കുന്ന മറുപടി. സോഷ്യല്‍മീഡിയയില്‍ വലിയ പൊട്ടിത്തെറിയാണ് വര്‍ഗീസിനെതിരെ. ഇടുക്കിയിലെ തറഗുണ്ടയാണ് വര്‍ഗീസും കൂട്ടരുമെനന് വിമര്‍ശനം. ഇവനെയൊക്കെ പിടിച്ചുകെട്ടുന്നതാണ് പാര്‍ട്ടിക്ക് നല്ലതെന്നും മുന്നറിയിപ്പ്.
ഇടുക്കി ഇടുക്കി ഗവ. നഴ്‌സിങ് കോളജില്‍ അടടിസ്ഥാന സൗകര്യങ്ങള്‍ക്ക് വേണ്ടിയാണ് വിദ്യാര്‍ത്ഥികല്‍ സമരം ചെയ്യുന്നത്. വലിയ ദുരിതത്തിലൂടെയാണ് കുട്ടികള്‍ കടന്ന് പോകുന്നത്. നിരന്തരം പരാതിപ്പെട്ടിട്ടും ഒരു മാറ്റവും ഉണ്ടാകുന്നില്ല. സഹികെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരത്തിലേക്ക് കടന്നത്. മന്ത്രി റോഷി അഗസ്റ്റിന്‍ വാഗ്ദാനം നല്‍കിയ, പൈനാവിലുള്ള ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ കഴിഞ്ഞ 16നു സമരം നടത്തിയത്. തുടര്‍ന്ന് കഴിഞ്ഞ 18ന് കലക്ടറുടെ ഓഫിസില്‍ നടത്താനിരുന്ന യോഗം, കലക്ടര്‍ ഇല്ലാത്തതിനാല്‍ സിപിഎം ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിന്റെ ചെറുതോണിയിലെ ഓഫിസിലേക്കു മാറ്റുകയായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍, 2 അധ്യാപകര്‍, പിടിഎ പ്രസിഡന്റ്, 2 പിടിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, 5 വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ പാര്‍ട്ടി ഓഫിസിലെ യോഗത്തില്‍ പങ്കെടുത്തു.
പൈനാവിലുള്ള ഹോസ്റ്റല്‍ വിട്ടുകിട്ടണമെന്ന വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യത്തോട് ജില്ലാ സെക്രട്ടറിയുടെ മറുപടി ഇങ്ങനെ: ''നിങ്ങള്‍ എത്ര സമരം ചെയ്താലും ഒരു പ്രയോജനവുമില്ല, ഞങ്ങളുടെ സര്‍ക്കാരാണ് നഴ്‌സിങ് കോളജ് കൊണ്ടുവന്നതെങ്കില്‍ അത് ഇല്ലാതാക്കാനും ഞങ്ങള്‍ക്കറിയാം. ഞങ്ങള്‍ ഒരുക്കിത്തരുന്ന താമസസൗകര്യത്തില്‍ താമസിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നഴ്‌സിങ് കോളജ് പാര്‍ട്ടിക്കാര്‍ വേണ്ടെന്നുവയ്ക്കും. പിടിഎക്കാര്‍ പറയുന്നതു കേട്ട് വിദ്യാര്‍ഥികള്‍ തുള്ളാന്‍ നിന്നാല്‍ നിങ്ങളുടെ 2 വര്‍ഷം പോയിക്കിട്ടുമെന്നും സെക്രട്ടറി പരിഹസിച്ചു. നഷ്ടം വിദ്യാര്‍ഥികള്‍ക്കു മാത്രമാണെന്നും എന്തു സമരം ചെയ്താലും ഒരു നടപടിയും ഉണ്ടാകില്ലെന്നും അദ്ദേഹം കടുപ്പിച്ചു പറയുക മാത്രമല്ല വിദ്യാര്‍ഥികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ പിടിഎ അംഗത്തോട് എന്നെപ്പറ്റി ശരിക്കും അറിയാമോ എന്ന ഭീഷണി മുഴക്കിയെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആരാണ് സിവി വര്‍ഗീസ് ആരാണ് വിദ്യാര്‍ത്ഥികളെ വിരട്ടാന്‍. വര്‍ഗീസിനെപ്പറ്റി നന്നായി കേരളത്തിന് അറിയാം. കണ്ടവന്റെ കാശ് ക്കൈയിട്ട് നക്കിയും ഇടുക്കി ഭൂമികള്‍ അനധികൃതമായ് കൈയ്യേറിയും കുടുംബത്തോടെ അഴിമതി നടത്തിയും തിന്ന് കൊഴുക്കുന്ന ക്രിമി കീടങ്ങള്‍. ഇങ്ങ് കേരളത്തില്‍ മാത്രം പച്ചതൊട്ട് കിടക്കുന്ന പാര്‍ട്ടിയിെല ഞാഞ്ഞൂലുകള്‍. കേരളം കൈവിട്ടാല്‍ നിന്റെയൊക്കെ സ്ഥാനം ചവറ്റ് കുട്ടയിലാണ് അതോര്‍ത്തോണം. കൈയ്യില്‍ ചെങ്കോലും കിരീടവും എല്ലാക്കാലത്തും ഉണ്ടാകില്ല. അന്തം കമ്മികള്‍ നിലത്തേക്ക് ഇറങ്ങുന്ന നാള്‍ വരും. ഇവിടെ ഒരു ശക്തമായ പ്രതിപക്ഷം ഇല്ലാത്തതിന്റെ ഏനക്കേടാണ് ഇവന്മാര്‍ കാണിക്കുന്നത്. പാര്‍ട്ടിയുണ്ട് അധികാരം ഉണ്ട് എന്ന ബലത്തില്‍ അഹങ്കരിക്കുന്നത് ഇതുപോലെയുള്ള മരപ്പാഴുകളുടെ നാശത്തിനാണ്. നിന്റെയൊക്കെ ധാര്‍ഷ്ട്യം കേരളം കണ്ടുകൊണ്ട് ഇരിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി തല്ലും ചവിട്ടും കൊണ്ട് സമരം ചെയ്ത എത്രയോ നേതാക്കള്‍ ഈ പ്രസ്ഥാനത്തില്‍ ഉണ്ടായിരുന്ന. ആ ചരിത്രം പേറുന്നൊരു പ്രസ്ഥാനത്തിന്റെ ഇന്നത്തെ ഗതികേടാണ് ഈ നാണംകെട്ടവന്മാര്‍.
പ്രവര്‍ത്തനം ആരംഭിച്ച് 2 വര്‍ഷം പിന്നിട്ടിട്ടും അംഗീകാരവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഇടുക്കി ഗവ. നഴ്‌സിങ് കോളജിലെ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. സമരത്തിന് കേരള ബിഎസ്സി നഴ്‌സിങ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കൗണ്‍സിലും വിവിധ നഴ്‌സിങ് കോളജുകളിലെ വിദ്യാര്‍ഥികളും പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. 2023ല്‍ തുടങ്ങിയ കാസര്‍കോട്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം അനെക്‌സ് കോളജുകളില്‍ അടിസ്ഥാന സൗകര്യങ്ങളോ വേണ്ടത്ര അധ്യാപകരോ ഇന്ത്യന്‍ കൗണ്‍സില്‍ അംഗീകാരമോ ഇല്ല എന്നുള്ളത് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നഴ്‌സിങ് കോളജില്‍ നിന്നു പ്രകടനമായി മെഡിക്കല്‍ കോളജിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി എത്തിയ വിദ്യാര്‍ഥികള്‍ സമരം തുടരുകയാണ്. രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്കൊപ്പം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha