ആഗോള അയ്യപ്പ സംഗമത്തിൽ പണം കണ്ടെത്താൻ ഏൽപ്പിച്ചത് ആരെയാണ് ? ചെലവായ പണം മുരാരി ബാബു കണ്ടെത്തും എന്നാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ഉന്നതർ ആവർത്തിച്ചുകൊണ്ടിരുന്നത്..

2019ല്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബുവിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ സ്വര്‍ണപ്പാളിയെ ചെമ്പുപാളി എന്നെഴുതിയതിനാണ് നടപടി. എന്നാല്‍, സ്വര്‍ണപ്പാളി മോഷണത്തില്‍ പങ്കില്ലെന്ന് മുരാരി ബാബു പ്രതികരിച്ചിരുന്നു. ''ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്. വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞത് എല്ലായിടത്തും ഒരുപോലെയല്ലെന്നും മുരാരി ബാബു പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ നടപടി ശിരസാവഹിക്കുന്നു. അനുസരിക്കുന്നു. അതിനെ വിമര്‍ശിക്കുന്നില്ല. തനിക്ക് 30 വര്‍ഷത്തെ സര്‍വീസുള്ളയാളാണ്. ദേവസ്വം ബോര്‍ഡിന് വിധേയനായിട്ടേ പ്രവര്‍ത്തിച്ചിട്ടുള്ളൂ. നടപടിക്കെതിരെ നിയമനടപടിക്ക് പോവുന്നില്ലെന്നും'' മുരാരി ബാബു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തു വന്നത്.
ശബരിമലയിലെ ദ്വാരപാലക ശില്പത്തിലെ സ്വര്‍ണ്ണം പൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിന്റെ തെളിവും പുറത്തു വന്നു. 2024ല്‍ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ നീക്കം നടത്തിയെന്നുള്ള കത്താണ് പുറത്തുവന്നത്. ദേവസ്വം ബോര്‍ഡിനെ അറിയിക്കും മുന്‍പ് മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന് കത്ത് അയച്ചു. ദ്വാരപാലക പീഠം ഉണ്ണികൃഷ്ണന്‍ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത് പുറത്തുവന്നത്. വിവരങ്ങള്‍ അറിയിച്ചു സ്മാര്‍ട്ട് ക്രിയേഷന്‍സ് തിരിച്ചും കത്ത് അയച്ചു. കത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വഴി പീഠം കൊടുത്തു വിടണമെന്ന് ആവശ്യപ്പെടുന്നുണ്ട്. കത്തില്‍ എക്സിക്യുട്ടീവ് ഓഫീര്‍ ആയിരുന്ന മുരാരി ബാബു തുടര്‍ അനുമതിക്കായി ഒപ്പുമിട്ടു. എന്നാല്‍ മുരാരി ബാബുവിന്റെ നീക്കം ദേവസ്വം ബോര്‍ഡ് തടഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് ശബരിമലയില്‍ വഴി വിട്ട ഇടപെടലിനു മുരാരി ഇടപെട്ട് വിവരം ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു.
2024 ഒക്ടോബര്‍ 10ന് ആണ് ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന മുരാരി ബാബു സ്മാര്‍ട്ട് ക്രിയേഷന്‍സിന് കത്തയച്ചത്. ഒക്ടോബര്‍ 16നാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് ഇതിനുള്ള മറുപടി മുരാരി ബാബുവിന് അയയ്ക്കുന്നത്. ഇതെല്ലാം ചെയ്തത് ബാബു ഒറ്റയ്ക്കാണെന്ന് കരുതുക അസാധ്യമാണ്.ഹൈക്കോടതിക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിൽ മുരാരി ബാബുവിനെ തിരെ ശക്തമായ കണ്ടെത്തലുകൾ ഉണ്ടെന്നാണ് മനസിലാക്കുന്നത്. താൻ വെറും ആയുധം മാത്രമാണെന്ന് ഉണ്ണി പോറ്റി പറയുന്നത് അവിശ്വസിക്കുന്നവർ പോലും മുരാരിയും ഉണ്ണിയും തമ്മിലുള്ള ബന്ധത്തെ വിശ്വസിക്കുന്നു. ഉണ്ണിക്ക് മുരാരി ഉണ്ടായിരുന്നെങ്കിൽ മുരാരിക്ക് സമൂഹത്തിലെ ഉന്നതർ കൂട്ടിനുണ്ടായിരുന്നു. ശബരിമലയിലെ സ്വർണം ചെമ്പാക്കാനുള്ള വിദ്യ ഉണ്ണിക്ക് പറഞ്ഞു കൊടുത്തത് ബാബുവാണെന്ന് പറയപ്പെടുന്നു. 2019ല്‍ ദ്വാരപാലക ശില്‍പ്പത്തില്‍ നിന്നും 42.8 കിലോ തൂക്കം വരുന്ന 14 ചെമ്പു പാളികളാണ് ഇളക്കി മാറ്റിയതെന്ന് മഹസര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വര്‍ണം പൂശിയ പാളികള്‍ എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ്. ഇലക്ട്രോ പ്ലേറ്റിംഗിലൂടെ സ്വര്‍ണം പൂശിയ പാളികള്‍ സന്നിധാനത്ത് തിരിച്ചെത്തിക്കുമ്പോള്‍ 4.41 കിലോ എങ്ങനെ കുറഞ്ഞു എന്നതിനും ഉത്തരമില്ല. 1998ല്‍ നേര്‍ത്ത സ്വര്‍ണ പാളികളാണ് കട്ടിയുള്ള ചെമ്പിനു മീതെ പൊതിഞ്ഞതെങ്കില്‍ 2019ല്‍ സ്വര്‍ണം പ്ലേറ്റ് ചെയ്യുകയായിരുന്നു. ആ സ്ഥിതിക്ക് ബാക്കി സ്വര്‍ണം എവിടെയാണെന്ന ചോദ്യം ഏറെ പ്രസക്തമാണ്. സ്വര്‍ണം ഇളക്കി മാറ്റിയ ശേഷം ചെമ്പ് തകിടു മാത്രമാണോ കൊടുത്തുവിട്ടത്, സ്വര്‍ണത്തിന്റെ അളവിലാണോ ചെമ്പിന്റെ അളവിലാണോ കുറവ് സംഭവിച്ചത് എന്നീ ചോദ്യങ്ങള്‍ക്കും ഉത്തരം കിട്ടേണ്ടതുണ്ട്.
2019ല്‍ 14 പാളികളാണ് ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും ഇളക്കി മാറ്റിയത്. ഇതില്‍ സ്വര്‍ണത്തിന്റെ അളവ് 397 ഗ്രാമാണെന്ന് (49.625 പവന്‍) വിജിലന്‍സ് എസ്പി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇപ്പോഴത്തെ വില കണക്കാക്കിയാല്‍ നാല്‍പ്പത്തിരണ്ടര ലക്ഷത്തിലേറെ രൂപ. തെളിവുകള്‍ ഇതായിരിക്കെ 2019 കാലത്ത് ദേവസ്വം പ്രസിഡന്റായിരുന്ന എ. പത്മകുമാര്‍ ദ്വാരപാലക ശില്‍പ്പങ്ങളില്‍ നിന്നും ഇളക്കി മാറ്റിയത് വെറും ചെമ്പുപാളികള്‍ ആണെന്നു പറയുന്നത് പച്ചക്കള്ളമാണെന്ന നിലപാടിലാണ് വിശ്വാസികള്‍.2019 ലാണ് കേരളത്തിൽ സ്വർണകടത്ത് ആരോപണങ്ങൾ ഉണ്ടായത്. അന്ന് സ്വർണം മാത്രമാണ് കേരളത്തിൽ വാർത്തയായിരുന്നത്. സ്വർണ കട്ടികൾ ഗ്രീൻ ചാനൽ വഴി സംസ്ഥാനത്ത് എത്തിയപ്പോൾ ശബരിമലയിലെ സ്വർണമെല്ലാം വാർത്തയല്ലാതായി മാറുകയായിരുന്നു.
ഇക്കാലത്താണ് ശബരിമലയിലെ യുവതീ പ്രവേശവും നടന്നത്. അന്ന് അയ്യപ്പനോട് സർക്കാരിന് ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. സ്പോൺസർഷിപ്പ് എന്ന വാക്കിന് പിണറായി സർക്കാരിൽ വളരെയറെ പ്രാധാന്യമുണ്ട്. സകലതും സ്പോൺസർഷിപ്പിലൂടെയാണ് പിണറായി നടപ്പിലാക്കുക. ലൈഫ് മിഷൻ പദ്ധതിയിലെ സ്പോൻസർഷിപ്പാണ് സ്വർണകടത്തിൽ ചെന്നു നിന്നത്. പിണറായിയെ സംബന്ധിച്ചടത്തോളം സംസ്ഥാന സർക്കാരിന് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണ് പറയുന്നത്. അതിനാണ് സർക്കാർ സ്പോൺസർഷിപ്പിന് പിന്നാലെ പോയത്. ഇത് ശബരിമലയിൽ എത്തിയതോടെയാണ് കാര്യങ്ങൾ കുഴഞ്ഞത് . ആരെങ്കിലും എന്തെങ്കിലും സ്പോൺസർ ചെയ്യുന്നുണ്ടെങ്കിൽ അത് വെറുതെയാവില്ല. അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉണ്ടായിരിക്കും.
മുരാരി ബാബുവിനെ പോലുള്ള അവതാരങ്ങൾ അവതരിക്കുന്നത് സർക്കാരിന്റെ ഇത്തരം ദൗർബല്യങ്ങൾ മനസിലാക്കിയിട്ടായിരിക്കും. ബാബു മുന്നോട്ടുപോയിരുന്നത് കൃത്യമായ അജണ്ടയുടെ സഹായത്തോടെയാണ്. തന്റെ വ്യക്തിഗതമായ നേട്ടങ്ങൾക്ക് ജി. സുകുമാരൻ നായരെയും ബാബു ആയുധമാക്കിയിട്ടുണ്ട്. ജി.സുകുമാരൻ നായരെ അയ്യപ്പസംഗമത്തിന് അനുകൂലമാക്കിയതിന് പിന്നിലും മുരാരി ബാബുവിന്റെ കരങ്ങൾ ഉണ്ടെന്നാണ് കേൾക്കുന്നത്. ദേവസ്വം മന്ത്രി വി എൻ വാസവനുമായി അടുത്ത ബന്ധം പുലർത്തുന്ന ബാബു ചില പ്രത്യേക ചരടുവലികൾക്ക് മന്ത്രിയുടെ നിർദ്ദേശാനുസരണം തയ്യാറാകാറുണ്ട്. മുരാരി ബാബുവിന്റെ ദേവസ്വം മന്ത്രി പോലും തള്ളിപറഞ്ഞിട്ടില്ല.
ഹൈക്കോടതിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണമാണ് കള്ളൻമാർക്ക് കുരുക്കായത്. ഇതേ കാര്യം സർക്കാർ അന്വേഷിച്ചിരുന്നെങ്കിൽ കാര്യങ്ങൾ ഗോവിന്ദയാകുമായിരുന്നു. ഹൈക്കോടതിയുടെ കൃത്യമായ മൂന്നറിയിപ്പ് ഉള്ളതുകൊണ്ട് ഉന്നത പോലീസുദ്യോഗസ്ഥർ പോലും അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ഒന്നും മനസിലാക്കാറില്ല. ഉയർന്ന ഉദ്യോഗസ്ഥരെല്ലാം ഭയത്തിലാണ്.അതിനാൽ മുരാരി ബാബുവും സി പി എം ഉന്നതരും തമ്മിലുള്ള ബന്ധം പുറം ലോകം അറിയാൻ തന്നെയാണ് സാധ്യത.https://www.facebook.com/Malayalivartha