രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനം.... ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം രാവിലെ എട്ടുമുതൽ ഒന്നുവരെ...

രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം. രാവിലെ എട്ടുമുതൽ ഒന്നുവരെയാണ് നിയന്ത്രണം. കവടിയാർ, വെള്ളയമ്പലം, മ്യൂസിയം, പാളയം, വിജെടി, ആശാൻ സ്‌ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ഓൾസെയിന്റ്സ്, ശംഖുംമുഖം, വിമാനത്താവളം റോഡിന്റെ ഇരുവശത്തും വാഹനം പാർക്ക് ചെയ്യരുതെന്ന് പൊലീസ് .
വെള്ളയമ്പലം, വഴുതയ്ക്കാട്, തൈക്കാട്, തമ്പാനൂർ ഫ്‌ലൈ ഓവർ, ചൂരക്കാട്ടുപാളയം, തകരപ്പറമ്പ് മേൽപ്പാലം, ശ്രീകണ്‌ഠേശ്വരം പാർക്ക്, എസ്പി ഫോർട്ട്, മിത്രാനന്ദപുരം, ഈഞ്ചയ്ക്കൽ കല്ലുംമൂട്, പൊന്നറപ്പാലം, വലിയതുറ, ഡൊമസ്റ്റിക് എയർപോർട്ട്, ശംഖുംമുഖം റോഡ്, വെള്ളയമ്പലം കവടിയാർ, കുറവൻകോണം, പട്ടം കേശവദാസപുരം, ഉള്ളൂർ ആക്കുളം കുഴിവിള, മുക്കോലയ്ക്കൽ ആറ്റിൻകുഴി, കഴക്കൂട്ടം വെട്ടുറോഡ് റോഡിലും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
അതേസമയം വിമാനത്താവളത്തിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം, ചാക്ക ഫ്‌ളൈ ഓവർ, ഈഞ്ചയ്ക്കൽ കല്ലുംമൂട്, പൊന്നറപാലം , വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്നവർ വെൺപാലവട്ടം, ചാക്ക ഫ്‌ളൈ ഓവർ, ഈഞ്ചയ്ക്കൽ, കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണമെന്ന് പൊലീസ് നിർദേശം.
ശ്രീനാരായണ ഗുരു സമാധി ശതാബ്ദി ആചരണ സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് തിരിച്ചറിയൽ രേഖ ഉണ്ടായിരിക്കണം (ആധാർ, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയവ). വ്യാഴം രാവിലെ 10 മുതൽ പ്രവേശനം ആരംഭിക്കും. മൊബൈൽ ഫോൺ കൈവശം വയ്ക്കാം.
കുപ്പിവെള്ളം വലിയ ബാഗ്, എന്നിവ ഹാളിനുള്ളിൽ കയറ്റില്ല. ഓഡിറ്റോറിയത്തിൽ പ്രവേശിച്ചാൽ സമ്മേളനം കഴിയുന്നതുവരെ പുറത്തുവിടില്ല. നാളെ വരെ മേഖലയിൽ ഡ്രോണുകൾ പറത്തുന്നത് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
"https://www.facebook.com/Malayalivartha


























