Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്... ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,720 രൂപയായി... ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി...സ്വർണവില മൂക്കുകുത്തി താഴെവീണു..

23 OCTOBER 2025 04:21 PM IST
മലയാളി വാര്‍ത്ത

ഇങ്ങനെ പോയാൽ സ്വർണത്തിന് ഒറ്റയടിക്ക് വില കുറയാൻ അധികം സമയമൊന്നും വേണ്ട . ഒരുലക്ഷം എന്ന മാന്ത്രിക സംഖ്യയിൽ കൈയെത്തിപ്പിടിക്കുംമുമ്പ് സ്വർണവില മൂക്കുകുത്തി താഴെവീണു. അതും ഒന്നൊന്നര വീഴ്ച. ഉടനെങ്ങും ഉയർത്തെഴുന്നേൽപ്പ് ഉണ്ടാകില്ലെന്ന തരത്തിലാണ് ഇപ്പോഴത്തെ വില സൂചിക. ഇന്ന് ഒരു പവന് 600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 91,720 രൂപയായി. ഗ്രാമിന് 75 രൂപ കുറഞ്ഞ് 11,465 രൂപയിലെത്തി. ഒക്ടോബർ 11ന് ശേഷം ആദ്യമായാണ് സ്വർണവില ഇത്രയും താഴുന്നത്.

ഇതോടെ രണ്ടുദിവസത്തിനിടെ 5,640 രൂപ സ്വർണവിലയിൽ കുറഞ്ഞു. എങ്കിലും സാധാരണക്കാരന് ഇപ്പോഴും സ്വർണം അപ്രാപ്യമായ നിലയിൽ തന്നെയാണ്. തങ്ങൾക്കും പ്രാപ്യമായ അവസ്ഥയിലേക്ക് വില വരുമോ എന്നാണ് അവർക്ക് അറിയേണ്ടത്. അക്കാര്യത്തെക്കുറിച്ചും സ്വർണവില അനിയന്ത്രിതമായി കൂടാനിടയായ സാഹചര്യത്തെക്കുറിച്ചും പരിശോധിക്കാം. ചില സുപ്രധാന ഭൗമ-രാഷ്ട്രീയ സംഘർഷങ്ങളിൽ അയവുവന്നതാണ് സ്വർണവില കൂപ്പുകുത്താൻ ഇടയാക്കിയത്. അമേരിക്കയിലെ ഭരണ പ്രതിസന്ധി, അമേരിക്കയും ചൈനയും തമ്മിലുള്ള തർക്കം എന്നിവ വിലവർദ്ധനവിന് ആക്കംകൂട്ടി.

 

ആഗോള വിപണിയിൽ ഡോളറിന് ക്ഷീണമുണ്ടായതും മറ്റൊരു കാരണമായി. ഇതോടെ സുരക്ഷിത നിക്ഷേപമെന്നനിലയിൽ കൂടുതൽപ്പേരും സ്വർണത്തിന് പിന്നാലെകൂടി. രാജ്യങ്ങളുടെ കേന്ദ്രബാങ്കുകളും സ്വർണം വാങ്ങിക്കൂട്ടാൻ മത്സരിച്ചു. ഇതിനൊപ്പം ദീപാവലി പോലുളള ഉത്സവ സീസണുകളുംഇന്ത്യയിൽ വില വർദ്ധനവിനെ സഹായിച്ചു. കാര്യങ്ങളെല്ലാം ഇപ്പോൾ ഏറെക്കുറെ സേഫ് എന്നാണ് വിപണി വിദഗ്ദ്ധർ പറയുന്നത്. ഉത്സവസീസണുകൾ അവസാനിച്ചതും യുഎസ്- ചൈന വ്യാപാരക്കരാർ സംബന്ധിച്ച് പോസിറ്റീവ് വാർത്തകളും സ്വർണവിലയെ തളർത്തിയെന്നാണ് അവർ പറയുന്നത്.

 

'അമിതമായ കുതിച്ചുകയറ്റത്തിനുശേഷം സ്വർണവില കാര്യമായി പിന്നാക്കംപോയ അവസ്ഥയിലാണ് ഇപ്പോൾ. അതിപ്പോൾ ശക്തമായി പിന്നോട്ട് നീങ്ങുകയാണ്'-ബ്രോക്കറേജ് വാന്റേജ് ഗ്ലോബൽ പ്രൈം പ്രൈവറ്റ് ലിമിറ്റഡിലെ വിശകലന വിദഗ്ദ്ധനായ ഹെബെ ചെൻ പറയുന്നു. ചൈനയുമായുള്ള ബന്ധത്തെക്കുറിച്ച് 'നല്ല ഇടപാട് ഉണ്ടാകും' എന്ന ട്രംപിന്റെ വാക്കുകളും വിപണിയെ സ്വാധീനിച്ചു എന്നാണ് അദ്ദേഹം പറയുന്നത്. ഇതെല്ലാം മഹാത്ഭുതങ്ങൾ ഈ മാസം പ്രതീക്ഷിക്കാം എന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

സ്വർണവിലയിലെ കുറവ് റബർ ബാൻഡ് ഇഫക്ട് എന്നാണ് വിദഗ്ദ്ധർ വിശേഷിപ്പിക്കുന്നത്. കൂടാനെടുത്തതിനേക്കാൾ കുറഞ്ഞ സമയംകാെണ്ടുതന്നെ വില കുറയുമെന്നാണ് അവർ സൂചിപ്പിക്കുന്നത്. പഴയ നിലയിലേക്ക് പോയില്ലെങ്കിലും എല്ലാവർക്കും ആശ്വസിക്കാനാവുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തും. എന്നാൽ ഇപ്പോൾ അയവുവന്ന പ്രശ്നങ്ങൾ വീണ്ടും കൊടുമ്പിരിക്കൊള്ളുകയോ അമേരിക്കയിലെ ഭരണപ്രതിന്ധി കടുക്കുകയോ ചെയ്താൽ പഴയതിനെക്കാൾ വേഗത്തിൽ വില തിരിച്ചുകയറിയേക്കാം. ഏതായാലും അങ്ങനെ ഒരു നീക്കം ഉണ്ടാകുമോ എന്നുള്ളത് കണ്ടറിയാം . 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (16 minutes ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (18 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (20 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (28 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

Malayali Vartha Recommends