Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കേരളത്തിന് സന്തോഷവാർത്ത..ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം...അതിദാരിദ്ര്യത്തെ തുടച്ചു നീക്കി കേരളം ചരിത്രം രചിച്ചതായി സംസ്ഥാന സർക്കാർ..

23 OCTOBER 2025 04:45 PM IST
മലയാളി വാര്‍ത്ത

വീണ്ടും നമ്മുടെ കൊച്ചു കേരളത്തിന് ഒരു പൊൻതൂവൽ കൂടി . ഇന്ത്യയിലെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളം. അതിദാരിദ്ര്യത്തെ തുടച്ചു നീക്കി കേരളം ചരിത്രം രചിച്ചതായി സംസ്ഥാന സർക്കാർ അറിയിച്ചു. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യത്തെ സംസ്ഥാനവും ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശവുമാണ് കേരളം. നീതി ആയോഗിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവരാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. 2021ൽ ജനസംഖ്യയുടെ 0.7% മാത്രമായിരുന്നു ദരിദ്രരുടെ അളവായി നീതി ആയോഗ് കണ്ടെത്തിയത്. ആ ചെറു ന്യൂനപക്ഷത്തെ കൈപിടിച്ചുയർത്താനാണ് സർക്കാർ നേതൃത്വം നൽകിയതെന്ന് മന്ത്രിമാർ പറഞ്ഞു. നവംബർ 1 കേരളപ്പിറവി ദിനത്തിൽ വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അതിദാരിദ്ര്യമില്ലാത്ത കേരളത്തിന്റെ പ്രഖ്യാപനം നടത്തും.

 

സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും ഈ പരിപാടിയിൽ പങ്കെടുക്കും. പ്രതിപക്ഷ നേതാവിനെയും പരിപാടിയിലേക്ക് ക്ഷണിക്കും. സിനിമാതാരങ്ങളായ കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. പരിപാടിക്ക് മുമ്പും ശേഷവും ഒരു കലാവിരുന്നും ഉണ്ടായിരിക്കും. ഇതിനായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചെയർമാനായി വിപുലമായ ഒരു സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പരിപാടി നടക്കുന്ന അതേ സമയം,

 

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 2021 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന്റെ ആദ്യ തീരുമാനം കേരളം അതി ദാരിദ്ര്യ വിമുക്തമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക എന്നതായിരുന്നു. ശാസ്ത്രീയവും സമഗ്രവുമായ ഒരു സർവേയിലൂടെ കേരളത്തിൽ 64006 അതി ദാരിദ്ര്യ കുടുംബങ്ങളെ കണ്ടെത്തിയിരുന്നു. ഭക്ഷണം, ആരോഗ്യം, ഉപജീവനമാർഗ്ഗം, പാർപ്പിടം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവിക്കാൻ കഴിയാത്ത കുടുംബങ്ങളാണ് അതിദാരിദ്ര കുടുംബങ്ങൾ.

ഈ മേഖലകളിൽ ഓരോന്നിലും, ഓരോ കുടുംബത്തിനും ആവശ്യമായ സഹായങ്ങളും സേവനങ്ങളും നൽകുന്നതിന് ഓരോ കുടുംബത്തിനും പ്രത്യേക മൈക്രോ പ്ലാൻ രൂപീകരിച്ചു. വിവിധ പദ്ധതികളിൽ പൊതുജനങ്ങൾക്ക് ലഭ്യമായ എല്ലാ സർക്കാർ സഹായങ്ങളും സേവനങ്ങളും സംയോജിപ്പിച്ചും പ്രത്യേക പദ്ധതികളും സേവനങ്ങളും ആവിഷ്കരിച്ചുമാണ് ഈ നേട്ടം കൈവരിച്ചത്. പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് പ്രക്രിയയും പൂർത്തിയായിവരികയാണ് എന്ന് മന്ത്രിമാർ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (16 minutes ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (18 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (20 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (28 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

Malayali Vartha Recommends