Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത.. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു... കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്...

23 OCTOBER 2025 05:07 PM IST
മലയാളി വാര്‍ത്ത

വീണ്ടും മഴ മുന്നറിയിപ്പ് .കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ബാക്കി 10 ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടാണ്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.പൊതുജനങ്ങൾക്കുള്ള ജാഗ്രത നിർദേശം..ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.

 

നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാദ്ധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കേണ്ടതാണ്. ദുരന്തസാദ്ധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.

ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (17 minutes ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (19 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (21 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (29 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

Malayali Vartha Recommends