Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..


തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..


ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..


എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..


ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ദുബായില്‍ 18കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

24 OCTOBER 2025 12:40 AM IST
മലയാളി വാര്‍ത്ത

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ദുബായില്‍ മലയാളി വിദ്യാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ബിബിഎ മാര്‍ക്കറ്റിംഗ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും മാവേലിക്കര സ്വദേശിയുമായ വൈഷ്ണവ് കൃഷ്ണകുമാര്‍ (18) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ദുബായിലെ ഇന്റര്‍നാഷണല്‍ അക്കാദമിക് സിറ്റിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വി ജി കൃഷ്ണകുമാര്‍ വിധു കൃഷ്ണകുമാര്‍ ദമ്പതികളുടെ മകനാണ്. സഹോദരി വൃഷ്ടി കൃഷ്ണകുമാര്‍. 20 വര്‍ഷമായി വൈഷ്ണവിന്റെ കുടുംബം യുഎഇയിലാണ് താമസിക്കുന്നത്.

മരണകാരണം സംബന്ധിച്ച് ഫോറന്‍സിക് പരിശോധന നടക്കുകയാണ്. നേരത്തെ ജെംസ് ഔര്‍ ഓണ്‍ ഇന്ത്യന്‍ സ്‌കൂളിലെ ഹെഡ് ഓഫ് സ്‌കൂള്‍ കൗണ്‍സില്‍ ആയിരുന്നു വൈഷ്ണവ്. കൂടാതെ മോഡല്‍ യുണൈറ്റഡ് നേഷന്‍സ് ക്ലബ്ബിന്റെയും ഡിബേറ്റിംഗ് സൊസൈറ്റിയുടെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നു. ഇതേ സ്‌കൂളിലെ അദ്ധ്യാപികയാണ് വൈഷ്ണവിന്റെ മാതാവ്. 2024ലെ സിബിഎസ്ഇ പ്ലസ് ടു പരീക്ഷയില്‍ 97.4 ശതമാനം മാര്‍ക്ക് നേടി എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. മാര്‍ക്കറ്റിംഗ്, എന്റര്‍പ്രണര്‍ഷിപ്പ് വിഷയങ്ങളില്‍ നൂറില്‍ നൂറ് മാര്‍ക്ക് നേടി. ഈ നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് വൈഷ്ണവിന് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്.

വിദ്യാഭ്യാസത്തിന് പുറമെ സാമ്പത്തിക ഉപദേശങ്ങള്‍, ലൈഫ്‌സ്‌റ്റെല്‍ മോട്ടിവേഷന്‍, വ്യായാമം എന്നിവ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വൈഷ്ണവ് സജീവമായിരുന്നു. ഒട്ടേറെ കമ്പനികളില്‍ ഇന്റേണ്‍ഷിപ്പുകള്‍ പൂര്‍ത്തിയാക്കിയ വൈഷ്ണവിന് സംരംഭകനാകാനായിരുന്നു ആഗ്രഹം. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷന്‍ വ്യാപാരികളുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (16 minutes ago)

ആശുപത്രിയില്‍ എത്തിക്കാന്‍ കൈകാണിച്ചിട്ടും ഒറ്റയൊരുത്തനും നിർത്തിയില്ല..! നെഞ്ച് പൊട്ടി അച്ഛൻ പറയുന്നത്..! അദ്ഭുത രക്ഷപ്പെടല്‍  (18 minutes ago)

എന്‍ജിനിയറിങ് കോളേജുകള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മന്ത്രി റോജി എം. ജോണ്‍  (20 minutes ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (28 minutes ago)

യു.എ.ഇ വിളിക്കുന്നൂ നിങ്ങൾക്ക് ഈ യോഗ്യതയുണ്ടോ ? എങ്കിൽ ഇതാ ചില അടിപൊളി ഓഫറുകൾ !  (1 hour ago)

ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹമുണ്ടോ ? ഈ ജോലികൾക്ക് ഇപ്പോൾ നിരവധി ഒഴിവുകളുണ്ട്  (1 hour ago)

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി  (2 hours ago)

Pune trekker's death 17 കോടിയുടെ കൊട്ടാരക്കല്യാണത്തിന് മാസങ്ങൾ..  (2 hours ago)

BJP Councillors ബിജെപിക്ക് തിരിച്ചടി;  (2 hours ago)

Alcohol-tax-policy കൈയടിച്ച് കേരളം  (2 hours ago)

SFI ദൃശ്യങ്ങൾ പരിശോധിക്കും  (2 hours ago)

HIGHCOURT സർക്കാരിനോട് സഹകരിച്ചില്ലെങ്കിൽ ഇതാവും അവസ്ഥ  (3 hours ago)

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതിയിളവ്: സംസ്ഥാന വ്യാപക പ്രതിഷേധം  (3 hours ago)

കല്ലറയ്ക്കുള്ളിലെ ആ മൂന്നാമന്‍ എന്റെ സിജോ അല്ല; കല്ലറ തുറക്കാൻ എത്തിയ പോലീസിനെ തടഞ്ഞ് ഭാര്യ..! തള്ളിമാറ്റി കല്ലറ തുറന്ന് പോലീസ്..!  (3 hours ago)

ആറ്റുകാലമ്മയുടെ പേരിൽ സത്യപ്രതിഞ്ജ; തകർന്നോ BJP? വിവി രാജേഷിനെ ചൊറിഞ്ഞ മാപ്രയെ കയറിപൊട്ടിച്ച് മേയർ  (4 hours ago)

Malayali Vartha Recommends