കണ്ണീർക്കാഴ്ചയായി... ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം...

ട്രെയിൻ തട്ടി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ആശ്രാമം സ്വദേശിനി ഗാർഗി ദേവി ( 18 ) യാണ് കൊല്ലപ്പെട്ടത്. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഇന്നലെ രാവിലെ 9.15ഓടെയാണ് അപകടമുണ്ടായത്.
രാവിലെ കോളജിലേക്ക് പോകാനായി കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം പാളം മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം പ്ലാറ്റ്ഫോമിലേക്ക് എത്തിയ എറണാകുളം കൊല്ലം മെമു തട്ടിയാണ് അപകടമുണ്ടായത്.
മെമു കടന്നുപോയപ്പോൾ ഹെഡ് സെറ്റ് ഉപയോഗിച്ചുകൊണ്ട് ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ അപകടം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കരുനാഗപ്പള്ളി ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിലെ രണ്ടാംവർഷ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായിരുന്നു.
https://www.facebook.com/Malayalivartha

























