സങ്കടക്കാഴ്ചയായി... അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു...

അമ്മയുടെ മരണാനന്തര കർമ്മം ചെയ്യുന്നതിനിടെ മകൻ കുഴഞ്ഞു വീണ് മരിച്ചു. ഇടുക്കി വെള്ളിയാമറ്റം മേത്തൊട്ടി ഇയ്യാത്ത് ലാലി (ഷിനോബ് 43)ആണ് മരിച്ചത്. കഴിഞ്ഞദിവസം മരിച്ച അമ്മ ഇന്ദിര (73)യുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നതിനിടെയാണ് ഷിനോബ് കുഴഞ്ഞുവീണത്.
വ്യാഴാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം നടന്നത്. ഷിനോബിനെ ഉടനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിക്കുവെച്ച് മരണത്തിന് കീഴടങ്ങി. അച്ഛൻ പരേതനായ തങ്കപ്പൻ. സഹോദരങ്ങൾ: രജനി നന്ദകുമാർ, സജിനി സുരേഷ്, ഷിനി.
"
https://www.facebook.com/Malayalivartha
























