തെരുവുനായ കുറുകെച്ചാടി.... നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... തെരുവുനായ കുറുകെച്ചാടി നിയന്ത്രണം വിട്ട ഓട്ടോറിക്ഷ കാറിൽ തട്ടി മറിഞ്ഞ് ഡ്രൈവർ മരിച്ചു. എടവണ്ണ അങ്ങാടിയിൽ വളരെക്കാലമായി ഓട്ടോഡ്രൈവറായ പാലപ്പെറ്റ വലിയപറമ്പൻ കൃഷ്ണനാണ് (സുകു-64) മരിച്ചത്.
പരിക്കേറ്റ യാത്രക്കാരൻ വണ്ടൂർ കെഎസ്എഫ്ഇ അസിസ്റ്റന്റ് മാനേജർ പാലപ്പെറ്റ മാഞ്ചേരിക്കുത്ത് രാജനെ (53) മഞ്ചേരി കൊരമ്പയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്‌ച രാവിലെ എട്ടരയോടെ എടവണ്ണ-അരീക്കോട് പാതയിലെ കല്ലിടുമ്പിലാണ് അപകടം നടന്നത്. സാരമായി പരിക്കേറ്റ ഓട്ടോഡ്രൈവർ കൃഷ്ണനെ മഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ആനന്ദവല്ലി (ആശവർക്കർ). മക്കൾ: അനുഷ, ജിഷ്ണു. സംസ്‌കാരം വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12-ന് കുടുംബശ്‌മശാനത്തിൽ. നടക്കും
"
https://www.facebook.com/Malayalivartha


























