നടന്മാരായ ശ്രീകാന്തിനോടും കൃഷ്ണകുമാറിനോടും ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശം

തമിഴ് നടന്മാരായ കെ.ശ്രീകാന്തിനും കൃഷ്ണകുമാറിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമന്‍സ് അയച്ചിരിക്കുകയാണ്. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ചാണ് ഇ.ഡിയുടെ സോണല്‍ ഓഫീസ് നടന്മാര്‍ക്ക് സമന്‍സ് അയച്ചത്.
ജൂണിലാണ് മയക്കുരുന്ന് കേസുമായി ബന്ധപ്പെട്ട് ശ്രീകാന്തിനും കൃഷ്ണകുമാറിനുമെതിരെ തമിഴ്‌നാട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് . ഈ കേസുമായി ബന്ധപ്പെട്ടാണ് ഇ.ഡിയും ഇപ്പൊ രംഗപ്രവേശം ചെയ്തിരിക്കുന്നത്. ശ്രീകാന്തിനോട് തിങ്കളാഴ്ചയും കൃഷ്ണകുമാറിനോട് ചൊവ്വാഴ്ചയും അന്വേഷണോദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരമാണ് ഇരുവരുടേയും മൊഴിയെടുക്കുക.
നേരത്തേ കൃഷ്ണകുമാറിനേയും ശ്രീകാന്തിനേയും കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്കൊപ്പം മറ്റു ചിലരും കേസില്‍ അറസ്റ്റിലായി. പിന്നീട് മദ്രാസ് ഹൈക്കോടതിയാണ് ഇവര്‍ക്ക് ഉപാധികളോടെ ജാമ്യം നല്‍കിയത്. പ്രസാദ് എന്ന എഐഎഡിഎംകെ നേതാവും അറസ്റ്റ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇയാളാണ് മയക്കുമരുന്ന് ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കുന്നത് എന്നാണ് ആരോപണം.
https://www.facebook.com/Malayalivartha






















