കോട്ടയം പാലായിൽ രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിൽ ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിൽ...

രാഷ്‌ട്രപതിയുടെ സന്ദര്‍ശനത്തിൽ പാലായില്‍ ഗതാഗത നിയന്ത്രണം ലംഘിച്ച യുവാക്കൾ പിടിയിലായി . അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂര്‍ സ്വദേശി സതീഷ് കെ.എം, കോതനല്ലൂര്‍ സ്വദേശി സന്തോഷ് ചെല്ലപ്പന്‍ എന്നിവരാണ് പിടിയിലായത്.
ഇവർ മൂന്ന് പേരുമാണ് ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിച്ചത്. ബൈക്കിന്റെ പിന്നിലിരുന്ന രണ്ടു പേരും ഹെല്‍മറ്റും ധരിച്ചിരുന്നില്ല. പോലീസുകാര്‍ ചേര്‍ന്ന് തടയാനായി ശ്രമിച്ചെങ്കിലും ഇവർ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു.
പിടിച്ചെടുത്ത വാഹനത്തിനാകട്ടെ ഇന്‍ഷുറന്‍സുമില്ല. ബൈക്കില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ കയറിയതിനും പോലീസ് കൈ കാണിച്ചിട്ട് നിര്‍ത്താതെ പോയതിനും പോലീസ് നിര്‍ദേശം പാലിക്കാതിരുന്നതിനുമാണ് കേസെടുത്തിട്ടുള്ളത്.
"
https://www.facebook.com/Malayalivartha
























